| Friday, 25th August 2017, 3:14 pm

തോമസ് ചാണ്ടി നല്‍കിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഉഴവൂര്‍ വിജയന് തോമസ് ചാണ്ടി നല്‍കിയ ധനസഹായം കുടുംബം തിരിച്ചയച്ചു. എന്‍.സി.പി സംസ്ഥാന പ്രസിഡന്റായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തില്‍ ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും സംശയം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പണം തിരിച്ചയച്ചത്.


Also Read: മുത്തലാഖിന്റെ പേരിലുള്ള ആദ്യ അറസ്റ്റ്: ഗര്‍ഭിണിയായ ഭാര്യയെ തലാഖ് ചൊല്ലിയ 30കാരന്‍ അറസ്റ്റില്‍


ഉഴവൂരിന്റെ ഭാര്യ ചന്ദ്രമണിയാണ് ധനസഹായമായി ലഭിച്ച പണം മന്ത്രി തോമസ് ചാണ്ടിയുടെ പേരില്‍ ഡി.ഡിയാക്കി തിരിച്ചയച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഉഴവൂര്‍ ചികിത്സയിലിരിക്കുമ്പോഴായിരുന്നു തോമസ് ചാണ്ടി പണം നല്‍കിയത്.

സന്ദര്‍ശിക്കാനെത്തിയ മന്ത്രി തോമസ് ചാണ്ടി പോകുന്നതിന് മുന്‍പ് ഉഴവൂരിന്റെ കയ്യില്‍ ഒരു കവര്‍ നല്‍കുകയായിരുന്നു. കവറില്‍ 50000 രൂപയാണെന്ന് മനസ്സിലായപ്പോള്‍ പണം തിരികെ നല്‍കാന്‍ ഉഴവൂര്‍ നിര്‍ദ്ദേശിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.

എന്നാല്‍ ആരോഗ്യ നില വഷളായി രണ്ട് ദിവസത്തിന് ശേഷം ഉഴവൂര്‍ മരിച്ചതോടെ പണം മടക്കി നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം മരണത്തില്‍ ദുരൂഹതയാരോപിച്ച് എന്‍.സി.പി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണം പുരോഗമിക്കുകായണ്.

We use cookies to give you the best possible experience. Learn more