| Wednesday, 9th July 2025, 11:19 am

ഗോമൂത്രമുപയോഗിച്ച് 19 രോഗങ്ങള്‍ക്കുള്ള മരുന്നുകള്‍ നിര്‍മിക്കാന്‍ യു.പി സര്‍ക്കാര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഗോമൂത്രമടക്കമുള്ള പശുവിന്റെ ഉത്പ്പന്നങ്ങള്‍ ഉപയോഗിച്ച് മരുന്നുകള്‍ നിര്‍മിക്കാനൊരുങ്ങി യു.പി സര്‍ക്കാര്‍. പശുവിന്റെ മൂത്രം, പാല്‍, തൈര്, നെയ്യ്, എന്നിവ ഉപയോഗിച്ചുണ്ടാക്കുന്ന പഞ്ചഗവ്യം ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

ടൂത്ത് പേസ്റ്റ്, ഓയിന്‍മെന്റ്, തൈലങ്ങള്‍ എന്നിങ്ങനെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കാനാണ് പദ്ധതി. ഇവ വലിയ തോതില്‍ ഉത്പ്പാദിപ്പിച്ച് ആയുര്‍വേദ ചികിത്സയില്‍ ഉള്‍പ്പെടുത്തും.

പ്രമേഹം, ഹൃദ്രോഗം, ആസ്തമ, വിളര്‍ച്ച എന്നിങ്ങനെ 19 രോഗങ്ങള്‍ ചികിത്സിക്കുന്നതിനായി ആധുനിക ഗവേഷണങ്ങളുമായി കൂട്ടിച്ചേര്‍ത്താണ് ഇവ ഉപയോഗിക്കുക. അതേസമയം ഗോശാലകള്‍ നിര്‍മിക്കാനും ഗ്രാമീണ മേഖലയിലെ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കാനുമാണ് സര്‍ക്കാര്‍ ഇത് വഴി ലക്ഷ്യമിടന്നത്.

യു.പിയിലെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ കുറയ്ക്കാനും ഗോശാലകളെ സാമ്പത്തികമായി ലാഭകരമാക്കുകയുമാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ അറിയിച്ചു. ‘പഞ്ചഗവ്യ ഉത്പന്നങ്ങളുടെ ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച്, ഗോശാലകളുടെ പ്രസക്തിയും വര്‍ധിക്കും,’ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഫോര്‍മുലേഷനുകളില്‍ ഗോമൂത്രം ഉപയോഗിക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പഞ്ചഗവ്യ ഉത്പ്പന്നങ്ങളെ മുഖ്യധാരാ വൈദ്യശാസ്ത്രത്തിലേക്ക് കൊണ്ടുവന്ന് ലാബ് അധിഷ്ഠിത മൂല്യനിര്‍ണയത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ആയുഷ് വകുപ്പ് ഈ സംരംഭത്തെ പിന്തുണയ്ക്കും.

ശാസ്ത്രീയമായി പഞ്ചഗവ്യത്തില്‍ അധിഷ്ഠിതമായ മരുന്നുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്ന് ഉത്തര്‍പ്രദേശ് ഗൗസേവ കമ്മീഷന്‍ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി ഡോ. അനുരാഗ് ശ്രീവാസ്തവയും അറിയിച്ചു.

Content Highlight: Uttar Pradesh Government to Use Cow Urine for making medicines

Latest Stories

We use cookies to give you the best possible experience. Learn more