| Monday, 29th July 2013, 9:10 am

ശ്മശാനത്തില്‍ കഴിയുന്ന കുട്ടികള്‍ക്ക് യു.പി സര്‍ക്കാര്‍ വാഗ്ദാനം ചെയ്തത് തര്‍ക്ക ഭൂമി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ഉത്തര്‍പ്രദേശ്: എച്ച്.ഐ.വി ബാധയെ തുടര്‍ന്ന് മാതാപിതാക്കള്‍ മരിച്ച് അനാധരായി ശ്മശാന ഭൂമിയില്‍ കഴിഞ്ഞ കുരുന്നുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. []

മാതാപിതാക്കളുടെ മരണശേഷം കുട്ടികള്‍ക്കും രോഗമുണ്ടാകുമെന്ന കാരണത്താല്‍ ഗ്രാമത്തില്‍ നിന്നും പുറത്താക്കിയ കുട്ടികള്‍ ആരോരും തുണയായില്ലാതെ മാതാപിതാക്കളെ അടക്കം ചെയ്ത ശ്മശാനഭൂമിയില്‍ കഴിയുന്ന വാര്‍ത്ത ഏവരേയും അമ്പരപ്പിക്കുകയും ചെയ്തു.

ഇതേ തുടര്‍ന്ന് വിഷയത്തില്‍ ഇടപെട്ട അഖിലേഷ് യാദവിന്റെ സര്‍ക്കാര്‍ കുട്ടികള്‍ക്ക് വീട് വെക്കാന്‍ സ്ഥലവും അഞ്ച് ലക്ഷം രൂപയും വാഗ്ദാനം ചെയ്തു.

പ്രതാപ്ഗാര്‍ ജില്ലയില്‍ അനുവദിച്ച ഭൂമിയില്‍ കഴിഞ്ഞ ദിവസം കുട്ടികള്‍ ചെല്ലുമ്പോഴാണ് അടുത്ത പ്രശ്‌നം ഇവരെ കാത്തിരിക്കുന്നത്. സ്ഥലത്തെത്തിയ ഇവരോട് ഈ ഭൂമിയുടെ അവകാശി താനാണെന്നും ഇത് 1998ല്‍ രജിസ്റ്റര്‍  മുതല്‍ തര്‍ക്കഭൂമിയാണെന്നും ഒരാള്‍ ഇവരെ അറിയിക്കുകയായിരുന്നു.

ഈ വിഷയം വീണ്ടും വാര്‍ത്തയായതോടെ് സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും ഉടനെ നടപടിയെടുക്കാമെന്നും സര്‍ക്കാരിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഉറപ്പ് നല്‍കിയതായുമാണ് അറിയുന്നത്.

അഞ്ച് കുട്ടികളും ഇപ്പോള്‍ ഇവരുടെ മുത്തശ്ശിയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. അഞ്ച് കുട്ടികളില്‍ മൂത്തയാളുടെ പ്രായം വെറും ഏഴ് വയസ്സുമാത്രമാണ്.

അതേസമയം പരിശോധനയില്‍ കുട്ടികളില്‍ ആര്‍ക്കും എയ്ഡ്‌സ് അസുഖം ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more