| Thursday, 19th April 2018, 7:01 pm

ഉത്തര്‍ പ്രദേശില്‍ കല്ല്യാണ ഘോഷയാത്ര കാണാന്‍ വീടിന് പുറത്തിറങ്ങിയ ആറു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കല്ല്യാണ ഘോഷയാത്ര കാണാന്‍ വീടിന് പുറത്തിറങ്ങിയ ആറു വയസുകാരി ബലാത്സംഗം ചെയ്യപ്പെട്ടു. സിദ്ധാര്‍ത്ഥ് നഗറിലെ സെംഹ ബഹ്ജ ഗ്രാമത്തിലാണ് സംഭവം. 28 കാരനായ ജിതേന്ദ്ര യാദവ് എന്നയാളാണ് കുറ്റം ചെയ്തതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ചിലിഹ പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

“പെണ്‍കുട്ടിയെ അബോധാവസ്ഥയിലാണ് കണ്ടെത്തിയത്. രക്തസ്രാവമുണ്ടായിരുന്നു. അവളെ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്”- ചിലിഹ പൊലിസ് ചീഫ് ബ്രഹ്മ ശങ്കര്‍ പറഞ്ഞു.


Read | മത്സരത്തിനിടെ പിന്‍വലിച്ചതിനു പരിശീലകനെയും സഹപരിശീലകനെയും കൈയ്യേറ്റം ചെയ്ത് ബ്രസീല്‍ താരം; രംഗം ശാന്തമാക്കാന്‍ പാടുപെട്ട് സഹതാരങ്ങള്‍; വീഡിയോ


യു.പിയിലെ ഇത്തായില്‍ കഴിഞ്ഞ ദിവസം പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കല്ല്യാണ വീട്ടില്‍ വച്ച് 19കാരന്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് പുതിയ സംഭവങ്ങള്‍.

പെണ്‍കുട്ടിയുടെ വൈദ്യപരിശോധനയില്‍ ലൈംഗികാതിക്രമം വ്യക്തമായിട്ടുണ്ട്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍
പോക്‌സോ നിയമപ്രകാരവും 376 പ്രകാരവും കേസ് രജിസ്റ്റര്‍ ചെയത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ബ്രഹ്മ ശങ്കര്‍ അറിയിച്ചു.


Read | പൊലീസിലെ മോശം സ്വഭാവക്കാര്‍ക്ക് പരിശീലനം നല്‍കണം; എന്നിട്ടും മാറ്റമില്ലെങ്കില്‍ പിരിച്ചുവിടണം: ലോക്‌നാഥ് ബെഹ്‌റ


വീടിനടുത്തുകൂടെ കടന്നു പോയ വിവാഹ ഘോഷയാത്ര കാണാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടി തിരിച്ചു വരാതായതോടെയാണ് വീട്ടുകാര്‍ അന്വേഷിച്ചിറങ്ങിയത്. രാത്രിയോടെ സമീപത്തെ തോട്ടത്തില്‍ വച്ചാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്.

“അബോധാവസ്ഥയില്‍ തോട്ടത്തില്‍ കിടക്കുന്നതായിട്ടാണ് അവളെ കണ്ടത്. ഒരു തുണി കൊണ്ട് വായ് മൂടിക്കെട്ടിയിട്ടുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോവും വഴി ബോധം തെളിഞ്ഞ അവള്‍ തന്നെയാണ് നടന്ന കാര്യങ്ങള്‍ ഞങ്ങളോട് പറഞ്ഞത്.” -കുട്ടിയുടെ പിതാവ് പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more