| Thursday, 15th March 2018, 12:36 pm

തൈര്, നാരങ്ങാനീര് യോനിയില്‍ പുരട്ടി സ്വയം ചികിത്സ നടത്താറുണ്ടോ? നിങ്ങളെ കാത്തിരിക്കുന്നത് ഈ ഗുരുതര രോഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

സ്വയം ചികില്‍സയുടെ ഭാഗമായി കഴിക്കുന്ന ഭക്ഷണസാധനങ്ങള്‍ യോനിഭാഗത്ത് പുരട്ടുന്നത് ഗുരുതര രോഗങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനങ്ങള്‍. തൈര് നാരങ്ങ, വെളുത്തുള്ളി തുടങ്ങിയ സാധനങ്ങള്‍ ഇത്തരത്തില്‍ വജൈനയുടെ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം പോലുള്ള രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ടാക്കുന്നു.

പൂപ്പല്‍, അണുബാധ തുടങ്ങിയവ ഉണ്ടാക്കുന്ന രോഗങ്ങള്‍ യോനിഭാഗത്ത് വര്‍ധിക്കാന്‍ ഈ ശീലം കാരണമാകുന്നു. ടോക്‌സിക് സിന്‍ഡ്രോം മാത്രമല്ല മറ്റു പലതരം ക്യാന്‍സറുകള്‍ ഉണ്ടാകുന്നതിനും ഈ ശീലം കാരണമാകുന്നു.

വീര്യം കുറഞ്ഞ സോപ്പോ അല്ലെങ്കില്‍ മറ്റ് വജെനല്‍ വാഷുകളോ ഇന്ന് സുലഭമായി ലഭിക്കുന്നതാണ്. അത്തരത്തില്‍ വജൈനയില്‍ അലര്‍ജിയുള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഇവ ഉപയോഗിക്കേണ്ടതാണ്.

മൂത്രമൊഴിച്ചതിനുശേഷവും ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിനു മുമ്പും ശേഷവും യോനിഭാഗം നന്നായി കഴുകേണ്ടതാണ്. അലര്‍ജി പ്രശ്‌നമുള്ളവര്‍ ഒരിക്കലും തൈര്, നാരങ്ങാനീര് തുടങ്ങിയ സാധനങ്ങള്‍ പുരട്ടുന്നത് നിര്‍ത്തലാക്കേണ്ടതാണ്.

സാധാരണയായി സ്ത്രീകളില്‍ ആരോഗ്യപ്രശ്‌നങ്ങളുടെ ഭാഗമായി യോനിയില്‍ നിന്ന് ഡിസ്ചാര്‍ജുകള്‍ ഉണ്ടാകാറുണ്ട്. തക്കസമയത്ത് ഡോക്ടറെ കണ്ട് ഈ പ്രശ്‌നങ്ങള്‍ക്കുള്ള മരുന്നുകള്‍ ലഭ്യമാക്കേണ്ടതാണ്.

കൃത്യസമയത്ത് ചികില്‍സിച്ചില്ലെങ്കില്‍ പെല്‍വിക് ഇന്‍ഫളേമേറ്ററി രോഗങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

ചുവപ്പ്, ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജുകള്‍ യോനിഭാഗത്തു നിന്നുണ്ടാകുന്നത് ക്യാന്‍സര്‍ പോലുള്ള മറ്റു രോഗങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു.

ഗോണേറിയ തുടങ്ങിയ യോനിസംബന്ധമായ രോഗങ്ങള്‍ക്ക് സ്വയം ചികിത്സകള്‍ വഴിവെയ്ക്കാറുണ്ട്. യോനിയില്‍ ഉണ്ടാകുന്ന അണുബാധ ഗര്‍ഭാശയത്തില്‍ വരെ പടരാനുള്ള സാധ്യതയുള്ളതായും വിദഗ്ധര്‍ പറയുന്നു.

We use cookies to give you the best possible experience. Learn more