| Thursday, 14th May 2020, 11:51 pm

'ഈ പ്രതിസന്ധിക്കിടയില്‍ ഇന്ത്യാ ഗവണ്‍മെന്റ് ഒരു ഗര്‍ഭിണിയെ ഉള്‍പ്പെടെ അറസ്റ്റ് ചെയ്തിട്ടുണ്ട്', സഫൂറ സര്‍ഗാറിന്റെ അറസ്റ്റിനെതിരെ യു.എസ്.സി.ഐ.ആര്‍.എഫ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

യു.എ.പി.എ ചുമത്തി തടങ്കലിലിട്ട ജാമിഅ ഗവേഷക വിദ്യാര്‍ത്ഥിയായ സഫൂറ സര്‍ഗാറിനെ വിട്ടയക്കണമെന്ന് ഇന്ത്യയോട് ആവശ്യപ്പെട്ട് യു.എസിലെ മതസ്വാതന്ത്രാവകാശ സംഘടനയായ യു.എസ്.സി.ഐ.ആര്‍.എഫ്. കൊവിഡ് പ്രതിസന്ധിക്കിടയിലും ഇന്ത്യയില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്ലിം ആക്ടിവിസ്റ്റുകളെ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും ഗര്‍ഭിണിയായ സഫൂറ സര്‍ഗാറും ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നുമാണ് സംഘടന ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഈ പ്രതിസന്ധിക്കിടയില്‍ തടവിലിട്ടവരെ വിട്ടയക്കണമെന്നും ജനാധിപത്യ അവകാശത്താല്‍ പ്രതിഷേധിക്കുന്നവരെ ലക്ഷ്യം വെക്കരുതെന്നും ട്വീറ്റില്‍ പറയുന്നു.

‘ കൊവിഡ് പ്രതിസന്ധിക്കിടയില്‍ ഗര്‍ഭിണിയായ സഫൂറ സര്‍ഗാറിനെ ഉള്‍പ്പെടെ സി.എ.എയ്‌ക്കെതിരെ പ്രതിഷേധിച്ച മുസ്ലിം ആക്ടിവിസ്റ്റുകളെ ഇന്ത്യാ ഗവണ്‍മെന്റ് അറസറ്റ് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ സമയത്ത് തടവുകാരെ മാനുഷിക പരിഗണന വെച്ച് മോചിപ്പിക്കണം. സമരം ചെയ്യാനുള്ള ജനാധിപത്യ അവകാശം പ്രയോഗിക്കുന്നവരെ ലക്ഷ്യം വെക്കരുത്,’ ട്വീറ്റില്‍ പറയുന്നു. നേരത്തെ ദല്‍ഹി കലാപസമയത്തും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്നാശ്യപ്പെട്ട് യു.എസ്.സി.ഐ.ആര്‍.എഫ്. രംഗത്തു വന്നിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

We use cookies to give you the best possible experience. Learn more