| Wednesday, 25th November 2026, 11:35 pm

ഇന്ത്യ അടക്കമുള്ള രാജ്യങ്ങള്‍ക്കെതിരെ യു.എസിന്റെ പുതിയ തീരുവകള്‍

റെന്വര്‍ പി

വാഷിങ്ടണ്‍: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്ക് യു.എസ് പുതിയ തീരുവകള്‍ ഏര്‍പ്പെടുത്തും. ഇന്ത്യക്ക് പുറമെ ചൈന, ജപ്പാന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവയുള്‍പ്പെടെ 14 പ്രധാന വ്യാപാര പങ്കാളികള്‍ക്ക് മേല്‍ പുതിയ തീരുവകള്‍ ഏര്‍പ്പെടുത്താനാണ് യു.എസ് നിര്‍ദ്ദേശിച്ചത്.

ബ്രസീല്‍, ബംഗ്ലാദേശ്, കംബോഡിയ, ഇന്തോനേഷ്യ, മലേഷ്യ, സിംഗപ്പൂര്‍, ദക്ഷിണ കൊറിയ, സ്വിറ്റ്സര്‍ലന്‍ഡ്, തായ്വാന്‍, തായ്ലന്‍ഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളും ഈ പുതിയ തീരുവകള്‍ നേരിടുന്നവയില്‍ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് 24 ശതമാനമാവും പുതിയ തീരുവ. എന്നാല്‍ യു.എസുമായുള്ള വ്യാപാര കരാറില്‍ ഒപ്പിട്ടാല്‍ ഇത് 17 ശതമാനമായി കുറയ്ക്കുമെന്ന് യു.എസ് ട്രേഡ് റെപ്രസന്ററ്റീവ് (യു.എസ്.ടി.ആര്‍) അറിയിച്ചു.

ചൈനയ്ക്കാണ് ഏറ്റവും ഉയര്‍ന്ന തീരുവ ബാധ്യത വരുന്നത്. ചില ചൈനീസ്‌ ഉല്‍പ്പന്നങ്ങള്‍ക്ക് 45 ശതമാനം വരെ തീരുവ വരും.

16 വ്യാപാര പങ്കാളികളെക്കുറിച്ച് യു.എസ്.ടി.ആര്‍ എട്ടു മാസത്തോളം നടത്തിയ അന്വേഷണത്തിനൊടുവിലാണ് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ബുധനാഴ്ച ഈ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചത്. മെക്‌സിക്കോ, നോര്‍വേ എന്നിവയെ തല്‍ക്കാലം ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇവരുമായുള്ള വ്യാപാരവുമായി ബന്ധപ്പെട്ട അന്വേഷണ നടപടികള്‍ ഇപ്പോഴും തുടരുകയാണ്.

ഇന്ത്യക്ക് പുറമെ വിയറ്റ്നാം ഉള്‍പ്പെടെയുള്ള ചില രാജ്യങ്ങള്‍ ഇതുവരെ യു.എസുമായി വ്യാപാര കരാറുകളില്‍ ഒപ്പുവെച്ചിട്ടില്ല. പുതിയ തീരുവകള്‍ കരാറുകളുമായി ബന്ധപ്പെട്ട ചര്‍ച്ചകളെ വേഗത്തിലാക്കാന്‍ സഹായിച്ചേക്കാമെന്ന് യു.എസ് ഉദ്യോഗസ്ഥരെ ഉന്നയിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മയാമിയില്‍ നടക്കുന്ന ജി20 ഉച്ചകോടിക്കിടയില്‍ കൂടുതല്‍ കരാറുകള്‍ അന്തിമമാകാമെന്ന് പ്രാപിച്ചേക്കാമെന്നും ഒരു മുതിര്‍ന്ന യു.എസ് ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

ട്രംപ് ഭരണകൂടം വിവിധ രാജ്യങ്ങളുമായി ഒപ്പുവെച്ച വ്യാപാര കരാറുകളില്‍ നിശ്ചയിച്ചിട്ടുള്ള തീരുവ പരിധികളില്‍ പുതിയ തീരുവകള്‍ കവിയുകയില്ലെന്ന് യു.എസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇതില്‍ ചൈനയുമായുള്ള കരാറും ഉള്‍പ്പെടുന്നു. ചൈനയുമായുള്ളഒരു വര്‍ഷം പഴക്കമുള്ള വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം, ട്രംപിന്റെ രണ്ടാം ഭരണകാലത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതിക്ക് 20 ശതമാനം എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്. ജനുവരി 10-നാണ് ഒരു വര്‍ഷത്തേക്കുള്ള കരാര്‍ അവസാനിക്കുക.

പുതിയ തീരുവകള്‍ നടപ്പിലാക്കുന്നതിന് മുന്‍പായി, പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങള്‍ അറിയിക്കാന്‍ അവസരമുണ്ടായിരിക്കും. കൂടാതെ ഇതുമായി ബന്ധപ്പെട്ട് ഒരു ഹിയറിംഗും നടക്കും.

Content Highlights: US proposes new tariffs on 14 nations including India

റെന്വര്‍ പി

കേരള പ്രസ് അക്കാദമിയില്‍ നിന്നുംപബ്ലിക് റിലേഷന്‍സ് ആന്‍ഡ് അഡ്വര്‍ടൈസിങില്‍ പി.ജി ഡിപ്ലോമ. തേജസ്, തത്സമയം, ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം എന്നീ മാധ്യമങ്ങളില്‍ പ്രവര്‍ത്തിച്ചു. 2026 മെയ് മുതല്‍ ഡൂള്‍ന്യൂസില്‍ ജോലി ചെയ്യുന്നു.

Latest Stories

We use cookies to give you the best possible experience. Learn more