| Friday, 27th January 2012, 12:14 pm

സിനിമയില്‍ അഭിനയിച്ചതിന് അമേരിക്കന്‍ പോലീസ് ഓഫീസര്‍ക്കെതിരെ പ്രതിഷേധം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോര്‍ക്ക്: സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ അമേരിക്കയിലെ പോലീസ് കമ്മീഷണര്‍ക്കെതിരെ വന്‍ പ്രതിഷേധം. ന്യൂയോര്‍ക്ക് പോലീസ് കമ്മീഷണറായ റേ കെല്ലിക്കെതിരെയാണ് പ്രതിഷേധം.

“ദ തേഡ് ജിഹാദ” എന്ന സിനിമയില്‍ അഭിനയിച്ചതിന്റെ പേരിലാണ് പോലീസ് കമ്മീഷണര്‍ക്കെതിരെ പ്രതിഷേധവുമായി മുസ്ലീം വിഭാഗം രംഗത്തെത്തിയിരിക്കുന്നത്.
സിനിമയില്‍ മുസ്ലീം വിഭാഗത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നതാണെന്നാണ്  സംഘടന ആരോപിച്ചിരിക്കുന്നത്.

ഇത്തരമൊരു സിനിമയില്‍ അഭിനയിച്ച് റേ കെല്ലി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തിരിക്കുകയാണ്. അതുകൊണ്ടു തന്നെ അദ്ദേഹം രാജിവെയ്ക്കണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് താലിബ് അബ്ദുര്‍ റാഷിദ് പറഞ്ഞു.

സിനിമയില്‍ മുസ്ലീം വിഭാഗത്തെ തരംതാഴ്ന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്. മുസ്ലീം തീവ്രവാദത്തെ കുറിച്ചും മതം തീവ്രവാദത്തെ അനുകൂലിക്കുന്നു എന്നും സിനിമയില്‍ പറയുന്നു.

ഇത്തരത്തില്‍ തെറ്റായ സന്ദേശം ജനങ്ങളില്‍ എത്തിക്കുന്ന സിനിമയില്‍ ഔദ്യോഗിക പദവിയിലിരിക്കുന്ന ഒരാള്‍ അഭിനയിക്കാന്‍ പാടില്ലായിരുന്നു. അത് ആ പദവിയോട് നീതിപുലര്‍ത്താതിരിക്കലാണെന്നും സംഘടന കുറ്റപ്പെടുത്തി.

കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് മേയര്‍ ബ്ലൂംബെര്‍ഗും സാമൂഹ്യ പ്രവര്‍ത്തകനായ പോള്‍ ബ്രോണും രംഗത്തെത്തിയിട്ടുണ്ട്. മതത്തെയും അതിന്റെ വിശ്വാസികളെയും ഒരുപോലെ അപമാനിക്കുന്നതാണെന്ന് ചിത്രമെന്നും റേ അതിന്റെ ഭാഗമായത് തെറ്റായിപ്പോയെന്നും ബ്ലൂം ബെര്‍ഗ് വ്യക്തമാക്കി.

Malayalam News

Kerala News In English

We use cookies to give you the best possible experience. Learn more