| Wednesday, 4th November 2026, 9:13 am

യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ്: ആദ്യ ഫലങ്ങളില്‍ ട്രംപിന് നെഞ്ചിടിപ്പ്: ഡെമോക്രാറ്റുകള്‍ക്ക് മുന്നേറ്റം

നിഷാന. വി.വി

വാഷിങ്ടണ്‍: യു.എസ് ഇടക്കാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ ട്രംപിന് തിരിച്ചടി.
ഡൊമോക്രാറ്റിക്ക് പാര്‍ട്ടിക്കാണ് നേരിയ മുന്‍ തൂക്കമുളളത്. ഫലം പുറത്ത് വന്ന ഡെലവെയര്‍, ജോര്‍ജിയ, ഇല്ലിനോയിസ്, മസാച്ചുസെറ്റ്, ന്യൂജേഴ്സി, റോഡ് ഐലന്റ്, വെര്‍ജീനിയ തുടങ്ങിയ ഇടങ്ങളില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

നിര്‍ണായക പോരാട്ടമാണ് സീറ്റുകളില്‍ നടക്കുന്നത്. ഡെമോക്രാറ്റ് ക്യാമ്പുകള്‍ക്ക് ആശ്വാസം പകരുന്നതാണ് ആദ്യ ഫല സൂചനകള്‍.ട്രംപിന്റെ രണ്ടാം ഭരണകാലത്തെ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തലായാണ് തെരഞ്ഞെടുപ്പിനെ കാണുന്നത്. നോര്‍ത്ത് കരോലിനയില്‍ മുന്‍ ഗവര്‍ണര്‍ റോയ് കൂപ്പര്‍ ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി മൈക്കല്‍ വാട്ടിയെ പരാജയപ്പെടുത്തി.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുണ്ടായിരുന്ന സെനറ്റ് സീറ്റാണ് കൂപ്പര്‍ ഡെമോക്രാറ്റുകള്‍ക്കായി പിടിച്ചെടുത്തത്. ഇതോടെ സെനറ്റില്‍ ഭൂരിപക്ഷം നേടാന്‍ അഞ്ച് ഡെമോക്രാറ്റുകള്‍ക്ക് ആവശ്യമായ നാല് അധിക സീറ്റുകളില്‍ ഒന്നുകൂടി സ്വന്തമായി.

ജോര്‍ജിയയില്‍ ഡെമോക്രാറ്റിക് സെനറ്റര്‍ ജോണ്‍ ഒസോഫ് വിജയിച്ചു. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും ജനപ്രതിനിധി സഭാംഗവുമായ മൈക്ക് കോളിന്‍സിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റുകളുടെ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളിലൊരാളായി വിലയിരുത്തപ്പെടുന്ന ഒസോഫിന്റെ വിജയം ശ്രദ്ധേയമാണ്.

ഫലം പുറത്ത് വന്ന സെനറ്റ് സീറ്റുകളില്‍ പതിനാല് എണ്ണത്തില്‍ 11 ലും ഡെമോക്രാറ്റിക് പാര്‍ട്ടിയാണ് വിജയിച്ചത്. 21 ഇടങ്ങളിലെ ഫലം പുറത്ത് വരാനുണ്ട്. ട്രംപിന് തിരിച്ചടിയായി മിഷിഗണ്‍ സെനറ്റ് സീറ്റില്‍ അബ്ദുല്‍ അല്‍ സയീദാണ് ലീഡ് ചെയ്യുന്നത്. 54.9 ശതമാനം സീറ്റുകളാണ് നിലവില്‍ അദ്ദേഹത്തിനുള്ളത്.

അമേരിക്കന്‍ ജനപ്രതിനിധി സഭയിലെ 435 സീറ്റുകളിലേക്കും സെനറ്റിലെ 100 സീറ്റുകളില്‍ 35 എണ്ണത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. കൂടാതെ 36 സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍ സ്ഥാനങ്ങളിലേക്കും വോട്ടെടുപ്പ് നടക്കുന്നു. ഏകദേശം 21 കോടി (210 മില്യണ്‍) ആളുകളാണ് ഈ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തത്. ജനപ്രതിനിധി സഭയില്‍ നൂറിലധികം സീറ്റുകളും ഡെമോക്രാറ്റുകള്‍ പിടിച്ചിട്ടുണ്ട്.  68 സീറ്റുകള്‍ മാത്രമാണ് ട്രംപിന്റെ പാര്‍ട്ടി ഇതുവരെ നേടിയത്.

പുറത്ത് വന്ന ആദ്യ എക്‌സിറ്റ് പോള്‍ ഫലങ്ങളും ട്രംപിന് എതിരായിരുന്നു. അമേരിക്കയില്‍ വര്‍ധിച്ച് വരുന്ന ജീവിത ചിലവ് മുന്‍ നിര്‍ത്തിയായിരുന്നു ഡെമോക്രാറ്റുകള്‍ പ്രചാരണം നടത്തിയിരുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തന്നെ വിജയിക്കുമെന്നാണ് ട്രംപിന്റെ അവകാശവാദം. ബാലറ്റ് പെട്ടിയില്‍ താനാണ് ഉള്ളതെന്ന് കരുതി വോട്ട്‌ചെയ്യാനായിരുന്നു ട്രംപ് വോട്ടര്‍മാരോട് ആഹ്വാനം ചെയ്തത്.

ജനപ്രതിനിധി സഭയുടെ നിയന്ത്രണം ഡെമോക്രാറ്റുകള്‍ക്ക് ലഭിക്കുമെന്നാണ് പുറത്ത് വന്ന അഭിപ്രായ സൂചികകള്‍ പറയുന്നത്. എന്നാല്‍ സെനറ്റിന്റെ നിയന്ത്രണം ഏറ്റെടുക്കുക അത്ര എളുപ്പമായിരിക്കില്ല. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ കൈവശമുള്ള നാല് സീറ്റുകള്‍ പിടിച്ചെടുക്കുന്നതിനൊപ്പം നിലവിലുള്ള തങ്ങളുടെ എല്ലാ സീറ്റുകളും നിലനിര്‍ത്തുകയും വേണം. ഉച്ചയോടെ പൂര്‍ണമായും ഫലങ്ങള്‍ പുറത്ത് വരുമെന്നാണ് സൂചന.

Content Highlight: US Midterm Elections: Early Results Cause Jitters for Trump; Democrats Make Gains

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

Latest Stories

We use cookies to give you the best possible experience. Learn more