വാഷിങ്ടണ്‍: വിമാന ഗതാഗത നിയന്ത്രണ സംവിധാനത്തിലെ തകരാറിനെത്തുടര്‍ന്ന് വെള്ളിയാഴ്ച യു.എസിലെ എല്ലാ വിമാനത്താവളങ്ങളിലും യു.എസ് ഫെഡറല്‍ അഡ്മിനിസ്‌ട്രേഷന്‍(എഫ്.എ.എ) രാജ്യവ്യാപകമായി വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
തകരാറിനെത്തുടര്‍ന്ന് കുറഞ്ഞത് 7,000 വിമാനസര്‍വീസുകളെങ്കിലും തടസപ്പെടുകയോ റദ്ദാക്കുകയോ ചെയ്തതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
തകരാര്‍ പരിഹരിച്ച് സര്‍വീസുകള്‍ പുനരാരംഭിക്കാനായില്ലെങ്കില്‍ ചില വിമാനക്കമ്പനികള്‍ സര്‍വീസുകള്‍ തല്‍ക്കാലത്തേക്ക് നിര്‍ത്തിവെക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യു.എസിലെ എല്ലാ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സെന്ററുകളെയും തകരാര്‍ ബാധിച്ചതായി ഗതാഗത സെക്രട്ടറി ഷോണ്‍ ഡഫി എക്‌സിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ പറഞ്ഞു.
2023 ജനുവരിയില്‍ ഒരു പ്രധാന എഫ്.എ.എ കമ്പ്യൂട്ടര്‍ സിസ്റ്റം തകരാറിലായതിന് ശേഷമുള്ള ആദ്യത്തേയും, 2001 സെപ്റ്റംബര്‍ 11 ആക്രമണങ്ങള്‍ക്ക് ശേഷമുള്ള രണ്ടാമത്തെയും രാജ്യവ്യാപകമായ ഗ്രൗണ്ട് സ്റ്റോപ്പാണ് ഇത്.
ടെലികമ്മ്യൂണിക്കേഷന്‍ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നും ആശയവിനിമയ പരാജയം സൈബര്‍ ആക്രമണവുമായി ബന്ധപ്പെട്ടതാണെന്നതിന് സൂചനയൊന്നുമില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
എഫ്.എ.എയുടെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റം കമാന്‍ഡ് സെന്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ അസാധാരണമായ സാഹചര്യങ്ങളും സുരക്ഷാ ആശങ്കകളും ആണ് നിയന്ത്രണത്തിന് കാരണമായി ചൂണ്ടിക്കാട്ടിയത്.
എന്നാല്‍, നിയന്ത്രണങ്ങള്‍ക്കിടയാക്കിയ സാഹചര്യം എന്താണെന്നോ വിമാന സര്‍വ്വീസുകള്‍ സാധാരണ നിലയിലാകുന്നത് എപ്പോഴാണെന്നോ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടില്ല.
വെള്ളിയാഴ്ച ലോകമെമ്പാടുമുള്ള ഉപയോക്താക്കളെ തടസപ്പെടുത്തിയ മൈക്രോസോഫ്റ്റ് സേവനതടസുമായി ഇതിന് ബന്ധമുണ്ടെന്ന് സൂചനകളില്ലെന്ന് യു.എസ് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി മാര്‍ക് വെയ്ന്‍ മുള്ളിന്‍ പറഞ്ഞു.
മൈക്രോസോഫ്റ്റ് 365 സര്‍വീസുകളെ ബാധിച്ച മൈക്രോസോഫ്റ്റ് സ്‌റ്റോപ്പേജ് 24 മണിക്കൂറോളം നീണ്ടുനിന്നിരുന്നു. നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡിനെത്തുടര്‍ന്നുണ്ടായ പ്രശ്‌നമാണിതെന്ന് വിശദീകരിച്ച മൈക്രോസോഫ്റ്റ് ഖേദപ്രകടനം നടത്തിയിരുന്നു.
Content Highlight: US flights grounded by FAA, Thousands of passengers stranded.