സംവിധായകന്‍ തെരഞ്ഞെടുത്ത നടന്‍ വേണ്ടെന്നും താന്‍ പറയുന്ന ആളെ വെയ്ക്കണമെന്നും പറയാന്‍ ആവില്ലെന്ന് പറയുകയാണ് നടി ഉര്‍വശി. അങ്ങനെയൊന്നും പറയുന്ന സമ്പ്രദായമില്ലെന്നും ചില സാഹചര്യത്തില്‍ നമ്മളോട് കഥാപാത്രത്തിന്റെ അഭിപ്രായം ചോദിക്കാമെന്നും നടി പറഞ്ഞു.
സിനിമാ ഫീല്‍ഡില്‍ ആര്, എപ്പോള്‍, എത്ര ഉയരങ്ങളില്‍ എത്തുമെന്ന് ആര്‍ക്കും പറയാനാവില്ലെന്നും എന്നെങ്കിലും ആരെങ്കിലും നമ്മളെ റിജക്ട് ചെയ്താല്‍ അതിലും മികച്ച അവസരം നമ്മളെ തേടിവരുമെന്നും ഉര്‍വശി കൂട്ടിച്ചേര്‍ത്തു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ഒരു സിനിമയിലേക്ക് നമ്മളെ അതിന്റെ സംവിധായകന്‍ തെരഞ്ഞെടുത്താല്‍ ആ കഥാപാത്രം ചെയ്യുക എന്നതിലാണ് കാര്യം. അയാളുടെ സിനിമയില്‍ ഏത് ആര്‍ട്ടിസ്റ്റിന്റെ ഉപയോഗിക്കണമെന്നത് ആ സംവിധായകന്റെ തീരുമാനമല്ലേ.
അങ്ങനെ ചോദിക്കുകയാണെങ്കില്‍ ഈ റോളിന് അയാള്‍ അല്ലേ നല്ലതെന്ന് പറയാം. അതും നമ്മുടെ ഒരു അഭിപ്രായമായിട്ട് മാത്രമാണ് പറയുന്നത്. അല്ലാതെ അവര്‍ തെരഞ്ഞെടുത്ത ആളിനെ മാറ്റാന്‍ പറയാനുള്ള സ്വാതന്ത്ര്യമൊന്നും നമുക്കില്ല.
പൊതുവെ അങ്ങനെ പറയുന്ന രീതിയില്ല. പിന്നെ അതിനേക്കാള്‍ പ്രധാനപ്പെട്ട കാര്യമായി മറ്റൊന്നുണ്ട്. എന്ത് കുറവ് കണ്ടിട്ടാണ് നമ്മള്‍ ഒരാളെ വേണ്ടെന്ന് പറയുന്നത്. സിനിമയില്‍ അങ്ങനെ വല്ലതുമുണ്ടോ, ഒരിക്കലുമില്ല.
ഈ ഫീല്‍ഡില്‍ ആര്, എപ്പോള്‍, ഏത് ഉയരങ്ങളില്‍ എത്തുമെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ല. എന്നെങ്കിലും ആരെങ്കിലും നമ്മളെ റിജക്ട് ചെയ്താല്‍ അതിലും മികച്ച അവസരം നമ്മളെ തേടിവരുമെന്ന് ഉറപ്പാണ്. അതുപോലെ ഇപ്പോള്‍ ലോങ്ങ് സ്റ്റാന്‍ഡിങ്ങായിട്ട് നില്‍ക്കുന്ന എത്രയോ നായികമാരുണ്ട്.
അവരൊക്കെ അങ്ങനെ കടന്നുവന്നവര്‍ തന്നെയാണ്. ആരെങ്കിലും കുറവ് പറഞ്ഞ് ഒരാളെ മാറ്റിയാല്‍ മറ്റേതെങ്കിലും രീതിയില്‍ അയാള്‍ അര്‍ഹിക്കുന്ന പൊസിഷനില്‍ എത്തുക തന്നെ ചെയ്യും. ഹിന്ദി നടി രേഖ തമിഴില്‍ പഴയ ഒരു സിനിമയില്‍ അഭിനയിച്ചിരുന്നു.
അത് ശരിയാവില്ലെന്ന് പറഞ്ഞ് കട്ട് ചെയ്തതാണ്. സൗത്തിന്റെ ഫേസ് അല്ലെന്നും കവിളൊക്കെ ഒട്ടിയിരിക്കുന്നുവെന്നും പറഞ്ഞായിരുന്നു അത്. പിന്നീട് രേഖ ഒരിക്കലും തമിഴില്‍ അഭിനയിക്കാന്‍ തയ്യാറായിട്ടില്ലെന്നാണ് കേട്ടത്. ഇതൊക്കെ പലരും പറഞ്ഞ് കേട്ട കാര്യങ്ങളാണ്,’ ഉര്‍വശി പറഞ്ഞു.
Content Highlight: Urvashi Talks About Character Selections In Cinema