| Saturday, 11th October 2025, 10:11 pm

ഇടവേളകള്‍ മനപൂര്‍വ്വം; ആ സമയത്ത് പുറത്ത് ഷൂട്ടിങ്ങിന് പോകാന്‍ ബുദ്ധിമുട്ടായിരുന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ നിന്ന് താന്‍ ഇടവേളകള്‍ എടുത്തത്  മനപൂര്‍വ്വമായിരുന്നുവെന്ന് നടി ഉര്‍വശി. തന്റെ മകള്‍ ജനിച്ച സമയത്ത് ഔട്ട് ഡോര്‍ യാത്രകള്‍ കുറച്ചിരുന്നുവെന്നും ആ സമയം ഒരുപാട് നേരം പുറത്തു പോയി താമസിക്കാന്‍ കഴിയില്ലായിരുന്നുവെന്നും നടി പറയുന്നു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു ഉര്‍വശി.

‘രണ്ടര വയസുവരെ അവളെ കൊണ്ടു പോയി നടന്നു തന്നെ വര്‍ക്ക് ചെയ്തു. അത് കഴിഞ്ഞപ്പോള്‍ എനിക്ക് പുറത്തേക്ക് അങ്ങനെ പോകാന്‍ പറ്റാതെയായി. കൂടുതല്‍ ദിവസം മാറി നിന്നപ്പോള്‍ എനിക്ക് മാനസിക സംഘര്‍ഷം വരാന്‍ തുടങ്ങി.

അപ്പോള്‍ കുറച്ച് ദിവസത്തേക്കുള്ള വര്‍ക്കിനൊക്കെ മാത്രം പോയാല്‍ മതിയെന്ന് തീരുമാനിച്ചു. രാവിലെ പോകുക, വൈകീട്ട വരുക. അത്തരത്തില്‍ ഞാന്‍ അത് മാറ്റുകയായിരുന്നു. പിന്നീട് സത്യേട്ടന്‍ വിളിച്ചു. അപ്പോള്‍ പിന്നെയും പോയി. വീണ്ടും ഒരോ കഥാപാത്രങ്ങള്‍ കുഴപ്പമില്ല എന്ന് തോന്നുമ്പോള്‍ അഭിനയിക്കും. അങ്ങനെയായിരുന്നു. ഇപ്പോള്‍ മൂന്നാമത്തെ ഒരു വരവ് കൂടി വന്നു. ഈ ജനറേഷനില്‍ ഒരുപാട് വ്യത്യസ്തമായി ചിന്തിക്കുന്ന സംവിധായകരുണ്ട് ,’ ഉര്‍വശി പറയുന്നു.

അംഗീകാരങ്ങള്‍ കൂടുതല്‍ ലഭിക്കുമ്പോള്‍ ഉത്തരവാദിത്തങ്ങള്‍ കൂടുകയാണെന്നും അപ്പോള്‍ കൂടുതല്‍ ഗൗരവത്തോടെ കാര്യങ്ങളെ സമീപിക്കുമെന്നും ഉര്‍വശി പറയുന്നു.

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ ഉര്‍വശി മലയാളം, തമിഴ് തെലുങ്ക് ഭാഷകളിലായി എഴുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.ഉള്ളൊഴുക്കിലെ പ്രകടനത്തിന് ഈ വര്‍ഷം മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നടി ഏറ്റുവാങ്ങിയിരുന്നു.

Content highlight: Urvashi says she took a break from films intentionally

We use cookies to give you the best possible experience. Learn more