| Saturday, 6th September 2025, 1:13 pm

വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ എല്ലാ കാലത്തും ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് നഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നു: ഉര്‍വശി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടിയാണ് ഉര്‍വശി. അന്യഭാഷകളിലും ശ്രദ്ധേയയായ നടി മലയാളത്തില്‍ നിന്ന് ആറ് സംസ്ഥാന അവാര്‍ഡുകളും ദേശീയതലത്തില്‍ രണ്ട് അവാര്‍ഡുകളും തന്റെ പേരിലാക്കിയിട്ടുണ്ട്. അടുത്തിടെ പ്രഖ്യാപിച്ച ദേശീയ അവാര്‍ഡിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ഉര്‍വശിക്ക് സാധിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ തേജാലക്ഷ്മിയുടെ ആദ്യ സിനിമയുടെ ലോഞ്ചില്‍ മനോജ്. കെ. ജയനും തേജാലക്ഷ്മിയും മാധ്യമങ്ങളെ കാണുകയും മനോജ് കെ.ജയന്‍ ഉര്‍വശിയെ കുറിച്ച് സംസാരിക്കുകയും ഉണ്ടായിരുന്നു. ഇപ്പോള്‍ മാത്യഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ മനോജ് കെ. ജയന്റെ വാക്കുകളെ കുറിച്ചും മകള്‍ കുഞ്ഞാറ്റയുടെ സിനിമയിലേക്കുള്ള വരവിനെ പറ്റിയും സംസാരിക്കുകയാണ് ഉര്‍വശി.

‘പറഞ്ഞത് ഞാന്‍ കണ്ടിരുന്നു. നല്ല വേഷമാണെങ്കില്‍ കുഞ്ഞാറ്റ വരുന്നതിനോട് ഒരു എതിര്‍പ്പുമില്ല. പിന്നെ വാര്‍ത്താ സമ്മേളനത്തില്‍ ഇത്തരം കാര്യങ്ങള്‍ പറയുന്നത് എല്ലാ കാലത്തും അത് ചിന്തിച്ചിരുന്നെങ്കില്‍ ഒരുപാട് നഷ്ടങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് തോന്നുന്നു.

അവള്‍ ജനിക്കുന്നതിന് മുമ്പും അതിനൊക്കെ മുമ്പും ഞാന്‍ ഈ കഴിവൊക്കെ കൊണ്ട് ഇവിടെ നില്‍ക്കുന്നുണ്ടായിരുന്നു. ഇപ്പോഴും അങ്ങനെ തന്നെ നില്‍ക്കുന്നു,’ ഉര്‍വശി പറയുന്നു.

മകള്‍ തേജലക്ഷ്മിയുടെ സിനിമയുടെ ലോഞ്ചില്‍ ഉര്‍വശിയുടെ അനുഗ്രഹമാണ് ആദ്യം മേടിക്കേണ്ടതെന്നും ദക്ഷിണേന്ത്യ കണ്ട ഏറ്റവും വലിയ വേര്‍സിറ്റാലിറ്റിയുള്ള നടിയാണ് ഉര്‍വശിയെന്നും മനോജ് പറഞ്ഞിരുന്നു.

Content highlight: Urvashi responds to Manoj K. Jayan’s words

We use cookies to give you the best possible experience. Learn more