| Saturday, 30th June 2018, 11:46 pm

മെസ്സിയുടെ വണ്ടിയില്‍ ക്രിസ്റ്റിയാനോയും റഷ്യയ്ക്ക് പുറത്തേക്ക്; കവാനിയുടെ ഇരട്ടഗോളില്‍ ഉറുഗ്വായ്ക്ക് ജയം

സ്പോര്‍ട്സ് ഡെസ്‌ക്

മെസ്സിയുടെയും അര്‍ജന്റീനയുടെയും വഴിയില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോയും സംഘവും റഷ്യയ്ക്ക് പുറത്തേക്ക്. പോര്‍ച്ചുഗലിനെതിരെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഉറുഗ്വായ് ജയിച്ചത്. കവാനിയുടെ ഇരട്ടഗോളിന്റെ മികവിലാണ് ഉറുഗ്വായുടെ ജയം.

ഏഴാം മിനുട്ടിലും 66ാം മിനുട്ടിലുമാണ് കവാനി ഗോളുകളടിച്ചത്. ഏഴാം മിനുട്ടില്‍ സുവാരസ് നല്‍കിയ ക്രോസ് ഹെഡറിലൂടെ ഗോളാക്കിയാണ് കവാനി ഉറുഗ്വായ്ക്ക് ആദ്യ ലീഡ് നേടിയത്.

ലോകകപ്പില്‍ ഇതുവരെ ഗോള്‍ വഴങ്ങാതിരുന്ന ഉറുഗ്വായുടെ പ്രതിരോധത്തെ പൊളിച്ച് പെപ്പെയാണ് പോര്‍ച്ചുഗലിന്റെ ഏകഗോള്‍ നേടിയത്. 55ാം മിനുട്ടില്‍ ഹെഡറിലൂടെയാണ് ഗോള്‍ പിറന്നത്.

Latest Stories

We use cookies to give you the best possible experience. Learn more