| Wednesday, 20th June 2018, 10:37 pm

ഉറുഗ്വായ്ക്ക് ജയം; സൗദി അറേബ്യ പുറത്ത്

സ്പോര്‍ട്സ് ഡെസ്‌ക്

റോസ്‌തോവ്: ഗ്രൂപ്പ് എ യിലെ പോരാട്ടത്തില്‍ സൗദി അറേബ്യയ്‌ക്കെതിരെ ഉറുഗ്വായ്ക്ക് ഒരു ഗോള്‍ ജയം. ലൂയി സുവാരസിന്റെ ഗോളിലാണ് ഉറുഗ്വായുടെ വിജയം.

23ാം മിനിറ്റിലാണ് സുവാരസ് ഉറുഗ്വായ്ക്കായി ഗോള്‍ നേടിയത്. ഉറുഗ്വായുടെ ജഴ്‌സിയില്‍ 100ാം മത്സരത്തിനിറങ്ങിയ സുവരാസ് മനോഹരമായ ഗോളിലൂടെയാണ് ഉറുഗ്വായ്ക്ക് വിജയം സമ്മാനിച്ചത്.

രണ്ട് കളിയും ജയിച്ച ഉറുഗ്വായ് ഇതോടെ പ്രീക്വാര്‍ട്ടര്‍ പോരാട്ടത്തിലേക്ക് അടുത്തു. നേരത്തെ ഗ്രൂപ്പിലെ രണ്ട് കളിയും ജയിച്ച റഷ്യ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്.

അടുത്തതായി നടക്കാനുള്ള ഉറുഗ്വായ്- റഷ്യ പോരാട്ടമായിരിക്കും ഗ്രൂപ്പ് ചാമ്പ്യന്‍മാരെ നിര്‍ണയിക്കുക. ആദ്യകളിയില്‍ റഷ്യയോട് തോറ്റ സൗദി അറേബ്യ ഇതോടെ ലോകകപ്പില്‍ നിന്ന് പുറത്തായി. രണ്ട് തോല്‍വിയുമായി ഈജിപ്തും പുറത്തായി.

ഡൂള്‍ന്യൂസ് വാട്‌സാപ്പില്‍ ലഭിക്കാന്‍ 9072605555 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്‌സാപ്പ് മെസേജ് അയക്കൂ.

Latest Stories

We use cookies to give you the best possible experience. Learn more