| Sunday, 6th January 2019, 11:29 pm

മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യത്തെ പിന്തുണച്ച് യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസ്-എൻ.സി.പി. സഖ്യത്തെ പിന്തുണച്ചുകൊണ്ട് യുണൈറ്റഡ് റിപ്പബ്ലിക്കൻ പാർട്ടി രംഗത്തെത്തി. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ നീക്കം. റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങൾ കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ അശോക് ചവാനുമായും എൻ.സി.പി. സംസ്ഥാന അദ്ധ്യക്ഷൻ ഞായറാഴ്ച്ച മുംബയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി.

Also Read കേരളത്തിനെതിരെ നുണ പറഞ്ഞ് മോദി; ബി.ജെ.പി പ്രവര്‍ത്തകരെ കൊന്നു കൊണ്ടിരിക്കുന്നുവെന്ന് പ്രധാനമന്ത്രി

വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ ആകെമൊത്തം 48 ലോക്സഭാ സീറ്റുകളിൽ 40 എണ്ണം എൻ.സി.പിയും കോൺഗ്രസും തമ്മിൽ പങ്കിട്ടെടുക്കാനാണ് തീരുമാനം. ഇരു പാർട്ടികളും 20 സീറ്റുകളിലായി മത്സരിക്കും. ബാക്കിയുള്ള 8 സീറ്റുകൾ തങ്ങളുടെ സഖ്യകക്ഷികൾക്കായി മാറ്റി വെച്ചിരിക്കുകയാണ് കോൺഗ്രസും എൻ.സി.പിയും.

Also Read പൊലീസ് ജീപ്പ് തടഞ്ഞു, എസ്.ഐയെ വലിച്ചിറക്കാന്‍ ശ്രമിച്ചു; പൊലീസുകാരെ വളഞ്ഞിട്ടാക്രമിക്കുന്ന ബി.ജെ.പിക്കാരുടെ ദൃശ്യങ്ങള്‍ പുറത്ത് -വീഡിയോ

“ബി.ജെ.പിയെയും ശിവസേനയെയും ഭരണത്തിൽ നിന്നും താഴെയിറക്കാൻ എല്ലാ പാർട്ടികളും ഒന്നിക്കുകയാണ്. ഇവരെ എങ്ങനെ ഉൾക്കൊള്ളാം എന്നാണു ഞങ്ങൾ ഇപ്പോൾ ആലോചിക്കുന്നത്. 8 സീറ്റുകളിൽ ആർക്കൊക്കെ എന്ന കാര്യത്തിൽ തീരുമാനമായി വരികയാണ്. അക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കുന്നത് രാഹുൽ ഗാന്ധിയും ശരദ് പവാറുമായിരിക്കും.” സംസ്ഥാന അദ്ധ്യക്ഷൻ അശോക് ചവാൻ പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more