| Thursday, 17th September 2026, 3:05 pm

ലൗ ജിഹാദ് ആരോപിച്ച് അധ്യാപകനെ വെടിവെച്ച് കൊന്നു: സംഭവം യു.പിയിലെ ബിജ്‌നോറില്‍

ദേവിക ജയചന്ദ്രന്‍

ബിജ്‌നോര്‍: ഉത്തര്‍പ്രദേശിലെ ബിജ്‌നോര്‍ ജില്ലയില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനെ സ്‌കൂളിനുസമീപം വെടിവെച്ചുകൊന്നു. 43 കാരനായ നൗഷാദ് അഹ്‌മെദിനെയാണ് ലൗ ജിഹാദ് ആരോപിച്ച് 32 കാരനായ ഗൗരവ് ചൗധുരി വെടിവെച്ചുകൊന്നത്.

പ്രതി പുരാന്‍പൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കുറ്റകൃത്യത്തിന് ഉപയോഗിച്ചെന്ന് പറഞ്ഞ നാടന്‍ പിസ്റ്റലും ഇയാള്‍ പൊലീസിന് കൈമാറി.

ചൊവ്വാഴ്ച വൈകീട്ട് സ്‌കൂള്‍ കഴിഞ്ഞ് മടങ്ങും വഴിയാണ് സമീപത്ത് കാത്ത് നിന്ന ഗൗരവ് നിഷാദിന് നേരെ നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

നിഷാദ് അഹ്‌മെദ് ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുകയാണെന്ന് കീഴടങ്ങുന്നതിനിടെ ഗൗരവ് ആരോപിച്ചു എന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പിന് ദിവസങ്ങള്‍ക്കുമുന്നെ ഇരുവരും തമ്മിലുണ്ടായ തര്‍ക്കത്തെപ്പറ്റി അന്വേഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

ഗൗരവിന് അടുപ്പമുണ്ടായിരുന്ന പ്രദേശത്തെ ഒരു കുടുംബത്തിലെ പെണ്‍കുട്ടിയ്ക്ക് ഒരു മുസ്‌ലിം യുവാവുമായി അടുപ്പമുണ്ടായിരുന്നു എന്നും ഇക്കാര്യത്തില്‍ ഗൗരവും നിഷാദ് അഹ്‌മെദുമായി തര്‍ക്കമുണ്ടായി എന്നും പൊലീസ് പറഞ്ഞു.

Content Highlight: UP school teacher shot dead for ‘promoting love jihad’, accused surrenders

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more