ലക്നൗ: വായിൽ മൂത്രമൊഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയും തല്ലിയും ഉത്തർ പ്രദേശ് റെയിൽവേ പൊലീസ്. ചായ നൽകാൻ വൈകിയതിനാലാണ് പൊലീസ് ഉദ്യോഗസ്ഥന്റെ അതിക്രമം.
കടയുടമയെ തല്ലുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സി.സി.ടി.വി ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിൽ ഇതിനോടകം തന്നെ പ്രചരിച്ചിട്ടുണ്ട്.
ആഗ്ര റെയിൽവേ സ്റ്റേഷനിലെ ചായക്കടക്കാരനാണ് അതിക്രമം നേരിട്ടത്.
കച്ചവടക്കാരൻ തന്റെ കടവൃത്തിയാക്കികൊണ്ടിരിക്കെ റെയിൽവേ സബ് ഇൻസ്‌പെക്ടർ വിവേക് കുമാർ ചായ ആവശ്യപ്പെട്ടു, കട വൃത്തിയാക്കികൊടിരിക്കുന്നതിനാൽ കടയുടമ കുറച്ചു സമയം ചോദിച്ചു, കുറച്ചുകഴിഞ്ഞ് തിരിച്ചുവന്ന എസ്.ഐ ചായകിട്ടാത്തതിൽ ക്ഷുഭിതനാവുകയായിരുന്നു.
ബുധനാഴ്ച കടയിൽ നടന്ന സംഭവങ്ങളെല്ലാം കൃത്യമായി സി.സി.ടി.വിയിൽ പതിഞ്ഞതിനാൽ കടയുടമയുടെ പരാതിയിൽ റെയിൽവേ എസ്.പി അനിൽ കുമാർ ഉടൻ നടപടി സ്വീകരിച്ചു.
‘വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ എസ്.ഐ വിവേക് കുമാർ മോശമായി പെരുമാറിയതായി കണ്ടെത്തിയിട്ടുണ്ട്. എസ്.ഐ യെ സസ്‌പെൻഡ് ചെയ്ത് വകുപ്പുതല അന്വേഷണത്തിന് ഉത്തരവ് പുറപ്പെടീയിച്ചിട്ടുണ്ട്’ എസ്.പി അനിൽകുമാർ പറഞ്ഞു.
മുൻപും 2019 ൽ ഉത്തർപ്രദേശ് ഷാംലി ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽവെച്ച് അമിത് ശർമ്മ എന്ന മാധ്യമ പ്രവർത്തകന് മർദ്ദനമേറ്റതും വലിയ ചർച്ചയായിരുന്നു.
Content Highlight: UP railway police assaults tea shop vendor