| Wednesday, 1st July 2020, 12:10 pm

പരാതിക്കാരിക്ക് മുന്നില്‍ സ്വയംഭോഗം: പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഡിയോറിയ: പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ സ്ത്രീക്ക് മുന്നില്‍ സ്വയംഭോഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം നടന്നത്. ദിവസങ്ങളോളം തുടരുന്ന മോശം പെരുമാറ്റത്തില്‍ സഹികെട്ട പരാതിക്കാരി പൊലീസ് ഉദ്യോഗസ്ഥന്‍ മോശമായി പെരുമാറുന്നതിന്റെ വീഡിയോ റെക്കോര്‍ഡ് ചെയ്യുകയായിരുന്നു.

ബട്ടാണി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഭിഷ്മ് പാല്‍ സിംഗ് സ്വയംഭോഗം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ബട്ടാണി പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ (എസ്.എച്ച്.ഒ) ഭിഷ്മ് പാല്‍ സിംഗ് പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരിയുടെ മുന്നില്‍ സ്വയംഭോഗം ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടെന്നും ഇയാള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഓഫീസറെ സസ്പെന്‍ഡ് ചെയ്തതായും ഡിയോറിയ എസ്.പി പറഞ്ഞു. തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും എസ്.പി വ്യക്തമാക്കി. സംഭവത്തിന്റെ വീഡിയോ പ്രചരിച്ചതോടെ ഇയാള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Latest Stories

We use cookies to give you the best possible experience. Learn more