| Sunday, 16th March 2025, 8:52 pm

സ്വകാര്യ സര്‍വകലാശാല പരിസരത്ത് നിസ്‌ക്കരിച്ച വിദ്യാര്‍ത്ഥിയെ അറസ്റ്റ് ചെയ്ത് യു.പി പൊലീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വകാര്യ സര്‍വകലാശാല പരിസരത്ത് നിസ്‌ക്കരിക്കരിച്ചതിന് യുവാവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. യൂണിവേവ്‌സിറ്റി ക്യാമ്പസിനടുത്ത് വെച്ച് ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ ഹോളി ദിനത്തില്‍ നിസ്‌ക്കാരം നടത്തിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

വീഡിയോ പ്രചരിച്ചതിന് പിന്നാലെ പ്രാദേശിക വലതുപക്ഷ ഹിന്ദുഗ്രൂപ്പുകളുടെ പ്രതിഷേധങ്ങളും വിമര്‍ശനങ്ങളും ഉയര്‍ന്നതിന് പിന്നാലെയാണ് പൊലീസ് നടപടിയിലേക്ക് കടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖാലിദ് പ്രധാന്‍ എന്ന വിദ്യാര്‍ത്ഥിയെയാണ് അറസ്റ്റ് ചെയ്തത്.

സംഭവത്തില്‍ ഖാലിദ് പ്രധാനെ അടക്കം മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥരെയും സര്‍വകലാശാല അതോറിറ്റി സസ്‌പെന്റ് ചെയ്തു. ഖാലിദ് വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ടെന്നും ഇയാള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കണമെന്നും സര്‍വകലാശാല ആവശ്യപ്പെട്ടിട്ടുണ്ട്.

കാര്‍ത്തിക് ഹിന്ദു എന്ന വ്യക്തിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് ഗംഗാ നഗര്‍ പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അനൂപ് സിങ് പറഞ്ഞു. ബി.എന്‍.എസ് സെക്ഷന്‍ 299 പ്രകാരം മതവികാരങ്ങളെയോ മതവിശ്വാസത്തയോ അപമാനിക്കാന്‍ ശ്രമിച്ചുവെന്നും പ്രകോപിപ്പിക്കാന്‍ ശ്രമിച്ചുവെന്നും ആരോപിച്ചാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

തുറസായ സ്ഥലത്ത് നമസ്‌കാരം നടത്തിയെന്നും അതിന്റെ വീഡിയോ അപ്ലോഡ് ചെയ്തത് സാമുദായിക ഐക്യം തകര്‍ക്കാന്‍ വേണ്ടിയാണെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയതായി ഐ.ഐ.എം.ടി സര്‍വകലാശാല വക്താവ് സുനില്‍ ശര്‍മ്മ പറഞ്ഞു.

Content Highlight: UP Police arrest student for offering prayers on private university premises

We use cookies to give you the best possible experience. Learn more