| Monday, 24th September 2018, 8:26 am

അഖ്ലാഖ് കേസിലെ പ്രതിയെ ലോകസ്ഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്നൗ: അഖ്ലാഖ് കൊലപാതക കേസിലെ മുഖ്യപ്രതി രൂപേന്ദ്ര റാണയെ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ നിന്ന് മത്സരിപ്പിക്കുമെന്ന് ഉത്തര്‍പ്രദേശ് നവനിര്‍മാണ സേന.

ഗോമാതാവിനെ ബഹുമാനിച്ചതിന്റെ പേരില്‍ രണ്ടര വര്‍ഷം ജയിലില്‍ കിടന്നയാളാണ് റാണയെന്നും ഗോസംരക്ഷണത്തിന് അദ്ദേഹത്തേക്കാള്‍ നല്ലയാള്‍ വേറെയില്ലെന്നും നവനിര്‍മാണ സേ നേതാവ് അമിത് ജനി പറഞ്ഞു.

പശുക്കള്‍ക്ക് വേണ്ടി പലതും ചെയ്യുന്നുണ്ടെന്ന് വ്യാജ വാഗ്ദാനങ്ങള്‍ ഇറക്കുന്നതിന് പകരം 2015ല്‍ അതിനോടുള്ള ആത്മാര്‍ത്ഥത തെളിയിച്ചയാളാണ് റാണയെന്നും അമിത് ജനി പറഞ്ഞു.

രാജസ്ഥാനിലെ രാജ്സമന്ദില്‍ ബംഗാളി മുസ്ലിം തൊഴിലാളിയെ കൊലപ്പെടുത്തയ ശംഭുലാല്‍ റൈഗറിനെ ആഗ്രയില്‍ മത്സരിപ്പിക്കുമെന്ന് നവനിര്‍മാണ സേന പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അഖ്ലാഖ് കേസിലെ പ്രതിയെയും മത്സരിപ്പിക്കാനൊരുങ്ങുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more