| Monday, 16th September 2019, 11:17 am

മകളെ ശല്യപ്പെടുത്തിയ ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവം; പിതാവും മകനും അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസഫര്‍നഗര്‍: മകളെ ശല്യപ്പെടുത്തിയതിന് ആര്‍.എസ്.എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് സംഭവം. ശനിയാഴ്ചയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകനായ പങ്കജ് കൊല്ലപ്പെട്ടത്.

പെണ്‍കുട്ടിയുടെ പിതാവ് കവാര്‍പാല്‍ കുറ്റം സമ്മതിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. മകനായ സോനു, സഹോദരന്‍ പ്രമോദ് എന്നിവര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്ന് ഇയാള്‍ പറഞ്ഞു. മാസങ്ങളായി പങ്കജ് മകളെ ശല്യപ്പെടുത്തുന്നുവെന്നാരോപിച്ചാണ് കൊലപാതകം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഞായറാഴ്ച വൈകീട്ടാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഒളിവില്‍ പോയ മൂന്നാം പ്രതിക്കായി പൊലീസ് തെരച്ചില്‍ തുടരുകയാണ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വനത്തിനുള്ളില്‍ നിന്നാണ് പങ്കജിന്റെ മൃതദേഹം കണ്ടെടുത്തത്.

We use cookies to give you the best possible experience. Learn more