| Monday, 5th November 2018, 12:16 pm

അബോര്‍ഷനിടയില്‍ യുവതി മരിച്ചു; മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് കാമുകന്‍ മുങ്ങി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: അബോര്‍ഷന്‍ ചെയ്യുന്നതിനിടെ മരിച്ച യുവതിയെ കാട്ടില്‍ ഉപേക്ഷിച്ചു യുവാവ് കടന്നു. സംഭവത്തില്‍ ഹുസൈന്‍ എന്ന യുവാവിനെ പൊലീസ് പിടികൂടി.

മുസഫിര്‍ നഗറിലെ കാട്ടില്‍ നിന്നാണ് യുവതിയുടെ ശരീരം ലഭിച്ചത്. കഴിഞ്ഞ സെപ്തംബര്‍ 18 നാണ് യുവതിയെ കാണാതായത്. യുവതി ഗര്‍ഭിണിയാണെന്നും അബോര്‍ഷനിടെ മരിച്ചതാണെന്നും പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

ALSO READ: ‘സന്നിധാനത്ത് മൂന്ന് യുവതികള്‍ എത്തിയിട്ടുണ്ട്; അവരെ കയറ്റാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള നിയന്ത്രണം’; വിദ്വേഷ പ്രചരണവുമായി ശശികല

പ്രതിയുടെ മൊഴി പ്രകാരം അബോര്‍ഷനിടെ സ്ത്രീ മരിക്കുകയായിരുന്നു എന്ന് സ്ഥിരീകരിച്ചതായി സുധീര്‍ കുമാര്‍ പറഞ്ഞു. 304 എ പ്രകാരം ഹുസൈനെതിരെ കേസ് എടുത്തു. പത്ത് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കേസാണിത്.

Latest Stories

We use cookies to give you the best possible experience. Learn more