| Friday, 6th October 2017, 9:04 am

പൊലീസ് കേസ് എടുത്തില്ല; ബലാത്സംഗം ചെയ്തയാളുടെ ചെവി മുറിച്ചെടുത്ത് യുവതി എസ്.പി ഓഫീസില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിഗഡ്: തന്നെ ബലാത്സംഗം ചെയ്തയാളുടെ ചെവിമുറിച്ചെടുത്ത് യുവതി പൊലീസ് സൂപ്രണ്ടിന്റ ഓഫീസില്‍. അലിഗഡിലാണ് സംഭവം. റൂറല്‍ എസ്.പി യശ് വീര്‍ സിംഗിന്റെ ഓഫീസിലാണ് മുറിച്ചെടുത്ത ചെവിയുമായി യുവതി എത്തിയത്. തന്നെ ബലാത്സംഗം ചെയ്തയവര്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു യുവതി ചെവിയുമായി ഓഫീസിലെത്തിയത്.

തിങ്കളാഴ്ച്ചയായിരുന്നു യുവതി പീഡിപ്പിക്കപ്പെട്ടത്. രാത്രി വീട്ടില്‍ ഉറങ്ങി കിടക്കുകയായിരുന്ന യുവതിയെ അയല്‍ വാസികളായ നാലു പേര്‍ ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് യുവതിയുടെ ഭര്‍ത്താവ് എത്തുകയും സംഘര്‍ഷമാവുകയും ചെയ്തിരുന്നു. സംഘര്‍ഷത്തിനിടെയായിരുന്നു യുവതി പ്രതികളിലൊരാളുടെ ചെവി കടിച്ചെടുത്തത്.


Also Read:  മതവിശ്വാസത്തിന്റെ പേരില്‍ മകന് വാക്‌സിന്‍ നിഷേധിച്ചു: മാതാവിന് തടവുശിക്ഷ വിധിച്ച് കോടതി


തുടര്‍ന്ന് പരാതിപ്പെട്ടാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഭീഷണി മുഴക്കി പ്രതികള്‍ സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ തന്നെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. ഇതേ തുടര്‍ന്നാണ് അവര്‍ എസ്.പി ഓഫീസിലെത്തിയത്.

യുവതിയുടെ പരാതിയിന്‍ മേല്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുകയും അക്രമികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more