| Sunday, 30th December 2018, 4:09 pm

മയക്കുമരുന്ന് നല്‍കിയ ശേഷം ബലാത്സംഗത്തിനിരയാക്കി; യു.പിയില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ വനിതാ ഉദ്യോഗസ്ഥ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുസാഫര്‍നഗര്‍: ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ പീഡന പരാതിയുമായി പൊലീസ് ഉദ്യോഗസ്ഥ. പാലില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം പീഡനത്തിന് ഇരയാക്കുകയായിരുന്നെന്ന് യുവതി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് നല്‍കിയ പരാതിയില്‍ പറയുന്നു.

പരാതിയ്ക്ക് പിന്നാലെ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തതായി പൊലീസ് സൂപ്രണ്ട് സുധീര്‍ കുമാര്‍ പറഞ്ഞു. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായും അദ്ദേഹം വ്യക്തമാക്കി.

പൊലീസുകാരനുമായി അടുപ്പത്തിലായിരുന്നെന്നും എന്നാല്‍ തന്നെ ചതിയില്‍പ്പെടുത്തുകയായിരുന്നെന്നും ഗര്‍ഭിണിയായതിന് പിന്നാലെ അബോര്‍ഷന്‍ നടത്താന്‍ നിര്‍ബന്ധിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ പ്രതിയായ പൊലീസുകാരനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും യുവതി പറഞ്ഞിരുന്നു. എനിക്ക് നീതി ലഭിച്ചില്ലെങ്കില്‍ പിന്നെ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ മറ്റൊരു മാര്‍ഗവുമില്ലെന്നായിരുന്നു യുവതി പറഞ്ഞത്.


“”50 ലക്ഷം എന്റെ അച്ഛന്റെ ജീവന്റെ വിലയാണോ””; യോഗി ആദിത്യനാഥിനോട് ചോദ്യവുമായി ഗാസിപൂരില്‍ കൊല്ലപ്പെട്ട പൊലീസുദ്യോഗസ്ഥന്റെ മകന്‍


“” അയാളുമായി നല്ല ബന്ധമായിരുന്നു. ഒരു ദിവസം എന്റെ അപാര്‍ട്‌മെന്റില്‍ അയാള്‍ എത്തി. താന്‍ മാനസികമായി വലിയ സമ്മര്‍ദ്ദത്തിലാണെന്നൊക്കെ പറഞ്ഞു. അതിന് ശേഷം ഭക്ഷണം കഴിച്ചു. എനിക്ക് അയാള്‍ ഒരു ഗ്ലാസില്‍ പാല് തന്നിരുന്നു. അതില്‍ എന്തോ കലര്‍ത്തിയതായി പിന്നീടാണ് മനസിലായത്. പിറ്റേ ദിവസമാണ് എനിക്ക് ബോധം വന്നത്. ഞാന്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടെന്ന് അപ്പോഴാണ് മനസിലായത്””- യുവതി പരാതിയില്‍ പറയുന്നു.

പൊലീസില്‍ പരാതി നല്‍കി അഞ്ച് ദിവസം പിന്നിട്ടിട്ടും നടപടിയൊന്നും ആയില്ലെന്നും യുവതി ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി പൊലീസ് അറിയിച്ചത്.

പ്രതിയായ പൊലീസുകാരനെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ടെന്നും എസ്.പി ദേഹത് അലോക് ശര്‍മ പ്രതികരിച്ചു. ഇയാള്‍ക്കെതിരെ സെക്ഷന്‍ 376, 313, 506 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

We use cookies to give you the best possible experience. Learn more