| Tuesday, 26th May 2026, 3:12 pm

ഞാന്‍ സിംഹമാണ്... എനിക്ക് എന്റേതായ യൂണിവേഴ്‌സുണ്ട്... പുതിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ ഉണ്ണി മുകുന്ദന് പരിഹാസം

അമര്‍നാഥ് എം.

മാര്‍ക്കോയുടെ വന്‍ വിജയത്തിന് പിന്നാലെ മോളിവുഡില്‍ നിന്നുള്ള അടുത്ത ആക്ഷന്‍ ഹീറോയെന്നാണ് പലരും ഉണ്ണി മുകുന്ദനെ വിശേഷിപ്പിച്ചത്. എന്നാല്‍ മാര്‍ക്കോയ്ക്ക് ശേഷം ഉണ്ണിയുടേതായി പുറത്തിറങ്ങിയ രണ്ട് സിനിമകളും പ്രതീക്ഷിച്ച വിജയം നേടാതെ പോയി. നരേന്ദ് മോദിയുടെ ബയോപിക്കല്ലാതെ മറ്റൊന്നും താരത്തിന്റെ ലൈനപ്പിലില്ല.

ഇതിനിടെ മാര്‍ക്കോയുടെ നിര്‍മാതാക്കളും ഉണ്ണി മുകുന്ദനും തമ്മില്‍ അഭിപ്രായവ്യത്യാസത്തിലാണെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. അതിനെ ശരിവെക്കുന്ന തരത്തിലാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം ഉണ്ണി മുകുന്ദന്‍ പങ്കുവെച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയാണ് ഈ ചര്‍ച്ച വീണ്ടും ആരംഭിക്കാന്‍ കാരണമായത്.

കാട്ടാളൻ.Photo:Imdb/Cinejosh

മാര്‍ക്കോയുടെ നിര്‍മാതാക്കളായ ക്യൂബ്‌സ് എന്റര്‍ടൈന്മെന്റ്‌സിന്റെ പുതിയ ചിത്രം കാട്ടാളന്‍ മാര്‍ക്കോയുമായി കണക്ടാണെന്ന തരത്തില്‍ ചില ഫാന്‍ തിയറികള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അതെല്ലാം ഉണ്ടെന്ന തരത്തില്‍ ചില പോസ്റ്ററുകളും നിര്‍മാതാക്കള്‍ പുറത്തുവിട്ടു. ഇതിന് പിന്നാലെ ഉണ്ണി മുകുന്ദന്‍ തന്റെ ഭാഗം വ്യക്തമാക്കിക്കൊണ്ട് രംഗത്തെത്തി.

ഗര്‍ജിക്കുന്ന ഒരു സിംഹത്തിന്റെ ചിത്രത്തോടൊപ്പം ‘നോ യൂണിവേഴ്‌സ്, ഐ ഗോ സോളോ’ എന്ന എഴുത്തുമുള്ള ഫോട്ടോ തന്റെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി ഉണ്ണി പങ്കുവെച്ചു. ഇതും പോരാതെ മറ്റൊരു സ്‌റ്റോറിയും താരം പങ്കുവെച്ചു. സിംഹത്തിന്റെയും പൂച്ചയുടെയും ചിത്രത്തോടൊപ്പം ‘ബോത്ത് ദി ലയണ്‍ ആന്‍ഡ് ക്യാറ്റ് ഫ്രം ക്യാറ്റ് ഫാമിലീസ്. ബട്ട് ലയണ്‍ ഈസ് എ ലയണ്‍’ എന്ന എഴുത്തുള്ള ചിത്രവും പങ്കുവെച്ചു.

ഈ രണ്ട് സ്റ്റോറിക്കും പിന്നാലെ ഉണ്ണി മുകുന്ദനെ പരിഹസിച്ചുകൊണ്ട് ചിലര്‍ രംഗത്തെത്തി. സ്വയം സിംഹമാണെന്ന് പറഞ്ഞു നടക്കുകയാണ് ഉണ്ണി മുകുന്ദനെന്നും ആരും ഇതൊന്നും മൈന്‍ഡ് ചെയ്യുന്നില്ലെന്നുമാണ് കമന്റുകള്‍. മാര്‍ക്കോ എന്ന ചിത്രത്തിന് ശേഷം എടുത്തുപറയാന്‍ ഒരു ഹിറ്റില്ലെന്ന കാര്യവും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

മാര്‍ക്കോ പോലൊരു പാന്‍ ഇന്ത്യന്‍ ആക്ഷന്‍ ചിത്രം ഹിറ്റായിട്ടും അത് മുതലാക്കാന്‍ ഉണ്ണിക്ക് സാധിക്കുന്നില്ലെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്. അടുത്തിടെ ഹോളിവുഡ് ചിത്രം ദി മാസ്‌റ്റേഴ്‌സ് ഓഫ് യൂണിവേഴ്‌സിന്റെ മലയാളം വേര്‍ഷനില്‍ ഉണ്ണി മുകുന്ദന്റെ ഡബ്ബിങ്ങും വിമര്‍ശനം നേരിട്ടിരുന്നു. മോളിവുഡിലെ അടുത്ത പാന്‍ ഇന്ത്യന്‍ സ്റ്റാറാകുമെന്ന് കരുതിയ ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളില്‍ മാത്രമാണ് നിറഞ്ഞു നില്‍ക്കുന്നത്.

Content Highlight: Unni Mukundan’s Instagram stories viral in social media

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more