മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷന്‍ താരമെന്നാണ് ഉണ്ണി മുകുന്ദനെ പലരും വിശേഷിപ്പിക്കുന്നത്. മല്ലു സിങ്ങിലൂടെ ശ്രദ്ധ നേടിയ ഉണ്ണി മുകുന്ദന്‍ മാര്‍ക്കോയിലൂടെ പാന്‍ ഇന്ത്യന്‍ സ്റ്റാറായി മാറി. കേരളത്തിന് പുറത്ത് വലിയ റീച്ച് സ്വന്തമാക്കിയ ഉണ്ണി മുകുന്ദന്‍ പിന്നീട് തുടര്‍ പരാജയങ്ങള്‍ നേരിടുകയായിരുന്നു. മാര്‍ക്കോക്ക് ശേഷം വന്ന രണ്ട് ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ പരാജയം നേരിട്ടു.
അഭിനയത്തിന് പുറമെ ഡബ്ബിങ്ങിലും ഉണ്ണി മുകുന്ദന്‍ തന്റെ സാന്നിധ്യമറിയിക്കുകയാണ്. ഹോളിവുഡ് ചിത്രം മാസ്‌റ്റേഴ്‌സ് ഓഫ് യൂണിവേഴ്‌സില്‍ ഹീ മാന്‍ എന്ന സൂപ്പര്‍ഹീറോയ്ക്കാണ് ഉണ്ണി ശബ്ദം നല്‍കുന്നത്. കരിയറിലെ വലിയൊരു നേട്ടമെന്ന് പറഞ്ഞുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ ഇക്കാര്യം അറിയിച്ചത്. കുട്ടിക്കാലം മുതല്‍ താന്‍ ആരാധിക്കുന്ന സൂപ്പര്‍ഹീറോയ്ക്ക് ശബ്ദം നല്‍കാനായത് വലിയ സന്തോഷത്തോടെ താരം പങ്കുവെച്ചു.
ഉണ്ണി മുകുന്ദന്‍ Photo: Unni Mukundan/ Facebook
എന്നാല്‍ ഹീ മാന് ഡബ്ബ് ചെയ്യുന്നതിന്റെ വീഡിയോയും ചിത്രത്തിന്റെ മലയാളം ട്രെയ്‌ലറും പുറത്തുവന്നതോടെ ചിലര്‍ വിമര്‍ശനവുമായി രംഗത്തെത്തി. ഉണ്ണി മുകുന്ദന്റെ ഡയലോഗ് ഡെലിവറി മോശമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. മലയാളം ഡയലോഗ് ഉണ്ണിക്ക് തീരെ വഴങ്ങുന്നില്ലെന്ന് പലരും വിമര്‍ശിക്കുകയാണ്.
ഹീ മാന്റെ ഐക്കോണിക് ഡയലോഗായ ‘എന്റെ ഉള്ളില്‍ ഉറങ്ങി കിടക്കുന്ന ആ ശക്തി പുറത്തു വാ’ എന്നത് ഉണ്ണി മുകുന്ദന്‍ പറയുമ്പോള്‍ കോമഡിയായി തോന്നുന്നുണ്ടെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ‘എന്റെ ഉള്ളിലുള്ള ആ ശക്തി പൊര്‍ത്ത് വാ’ എന്നാണ് ഉണ്ണി മുകുന്ദന്റെ വേര്‍ഷന്‍. ഈ ഡയലോഗിന് വലിയ പരിഹാസമാണ് ലഭിക്കുന്നത്.
മാസ്‌റ്റേഴ്‌സ് ഓഫ് യൂണിവേഴ്‌സ് Photo: Screen grab/ Sony Pictures India
100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച മാര്‍ക്കോയിലും ഉണ്ണി മുകുന്ദന്റെ ഡയലോഗ് ഡെലിവറി പ്രശ്‌നമുള്ളതാണെന്ന് പലരും ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന് പുറത്ത് ജനിച്ചു വളര്‍ന്നയാളായതുകൊണ്ടാണ് ഈ പ്രശ്‌നമെന്നാണ് ഇക്കൂട്ടരുടെ കണ്ടെത്തല്‍. ഉണ്ണിയുടെ കരിയറിലെ ആദ്യ സൂപ്പര്‍ഹിറ്റായ മല്ലു സിങ്ങില്‍ താരത്തിന് ശബ്ദം നല്‍കിയത് മിഥുന്‍ രമേശായിരുന്നു.
സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഹോളിവുഡ് ചിത്രങ്ങളിലൊന്നാണ് മാസ്‌റ്റേഴ്‌സ് ഓഫ് യൂണിവേഴ്‌സ്. പലരുടെയും കുട്ടിക്കാലം മനോഹരമാക്കിയ ഹീ മാന്‍ എന്ന അനിമേഷന്‍ സീരീസിന്റെ ലൈവ് ആക്ഷന്‍ വേര്‍ഷന്‍ ബോക്‌സ് ഓഫീസില്‍ വലിയ ചലനമുണ്ടാക്കുമെന്നാണ് കരുതുന്നത്. നിക്കോളാസ് ഗാലിറ്റ്‌സിനാണ് ഹീ മാനായി വേഷമിടുന്നത്. ജൂണ്‍ അഞ്ചിന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Unni Mukundan’s dubbing in Masters of the Universe movie getting criticisms
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ