| Saturday, 19th February 2022, 4:09 pm

കെ.എല്‍ 10 പത്തില്‍ മുഹ്‌സിന്‍ പരാരിക്ക് കൈകൊടുത്തപ്പോഴുള്ള അതേ ചോദ്യങ്ങളാണ് വിഷ്ണു മോഹനെവെച്ച് മേപ്പടിയാന്‍ നിര്‍മിച്ചപ്പോഴും ഞാന്‍ നേരിട്ടത്: ഉണ്ണി മുകുന്ദന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘മേപ്പടിയാന്‍’. ആക്ഷന്‍ ഹീറോ പരിവേഷത്തില്‍ നിന്ന് വേറിട്ട് ഉണ്ണി മുകുന്ദനെ കുടുംബനായകനായി അവതരിപ്പിച്ച സിനിമ കൂടിയായിരുന്നു ഇത്.

തിയേറ്ററില്‍ റിലീസ് ചെയ്ത് ഒരുമാസം പിന്നിടുമ്പോള്‍ ചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം മുതലാണ് മേപ്പടിയാന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ പ്രദര്‍ശനം ആരംഭിച്ചത്. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ ആദ്യമായി നിര്‍മാണം നിര്‍വഹിച്ച ചിത്രമാണ് മേപ്പടിയാന്‍.

അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ചിത്രം ഇടം നേടിയെന്ന വാര്‍ത്ത അടുത്തിടെയാണ് പുറത്തുവന്നത്. ബെംഗളൂരു ഫിലിം ഫെസ്റ്റിവലിലാണ് മേപ്പടിയാന്‍ ഇടംനേടിയത്. ഫെസ്റ്റിവലിലെ ഇന്ത്യന്‍ സിനിമാ വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.

ഇപ്പോഴിതാ മേപ്പടിയാന്‍ നിര്‍മിക്കാന്‍ താനെടുത്ത റിസ്‌ക്കിനെക്കുറിച്ച് തുറന്നുപറയുകയാണ് ഉണ്ണി മുകുന്ദന്‍.
മേപ്പാടിയന്‍ ഒ.ടി.ടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ തനിക്ക് നിരവധി സന്ദേശങ്ങള്‍ ലഭിക്കുന്നുണ്ടെന്നും
ഈ സിനിമയെ വിശ്വസിച്ച് സ്വീകരിച്ചവര്‍ര്‍ക്ക് ഒരുപാട് നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

യാതൊരു പരിചയവുമില്ലാത്ത വിഷ്ണു മോഹന്‍ എന്ന നവാഗതനെ വെച്ച് ഒരു സിനിമാ നിര്‍മിക്കുമ്പോള്‍ എനിക്ക് പല ചോദ്യങ്ങളും നേരിടേണ്ടിവന്നിരുന്നു. കെ.എല്‍ 10 പത്ത് എന്ന സിനിമക്കായി മുഹ്‌സിന്‍ പരാരിയുമായി കൈകൊടുക്കുമ്പോഴും എനിക്ക് ഇത്തരത്തിലുള്ള ചില ചോദ്യങ്ങള്‍ നേരിടേണ്ടിവന്നിരുന്നു. എന്നാല്‍ കെ.എല്‍ 10 പത്ത് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെടുന്ന സിനിമയായി ഇപ്പോഴും തുടരുന്നുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

KL.10 Pathu shoot in progress | nowrunning

കൊവിഡ് കാലത്ത് മേപ്പടിയാന്‍ പോലൊരു സിനിമ നിര്‍മിച്ചതിനും എനിക്ക് ചോദ്യങ്ങള്‍ നേരിടേണ്ടിവന്നു. മറ്റ് ചിലരുടെ ചോദ്യം ഈ സമയത്തും സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തതിനായിരുന്നു.
സിനിമകളിലെ അടിസ്ഥാന കഥാപാത്രങ്ങളെ പുറത്തെടുക്കാനാകുമോ എന്ന ചോദ്യവും എനിക്കേല്‍ക്കേണ്ടിവന്നു.

എനിക്ക് പറയാനുള്ളത് ഇത്രമാത്രമാണ്, എല്ലാ ചോദ്യങ്ങള്‍ക്കും നന്ദി. ആ സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കുമുള്ള ആത്യന്തികമായ ഉത്തരമാണ് മേപ്പാടിയാന്റെ വലിയ വിജയം. ഈ സ്വപ്‌നത്തില്‍ എന്നെ വിശ്വസിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞു.

muhsin parari facebook post ഉയർത്തിപ്പിടിക്കേണ്ടത് ഭിന്നതകളുടെ സൗഹൃദം; വാരിയംകുന്നൻ വിവാദത്തിൽ പ്രതികരിച്ച് മുഹ്‌സിൻ പരാരി

  മുഹ്‌സിന്‍ പരാരി

‘ഇന്നിപ്പോള്‍ എക്സ്പോ 2020 ദുബായില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യ മലയാള ചിത്രമായി മേപ്പടിയാന്‍ മാറി. മേപ്പടിയാന്‍ ബെംഗളൂര്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മത്സരിക്കുന്നു. എന്റെ ടീമിന് ലഭിക്കുന്ന ഏറ്റവും മികച്ച അംഗീകാരമാണിത്. തിയേറ്ററുകളില്‍ ഇപ്പോള്‍ അഞ്ചാം ആഴ്ചയും ആമസോണ്‍ പ്രൈം വീഡിയോയില്‍ ഇപ്പോള്‍ സ്ട്രീം ചെയ്യുകയാണ്. സ്വപ്നം കാണുക. ലക്ഷ്യമുണ്ടാകുക.. നേടുക,’ ഉണ്ണിമുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ മാസം 14നാണ് മേപ്പടിയാന്‍ തിയേറ്ററുകളില്‍ എത്തിയത്. 2019ല്‍ പ്രഖ്യാപിച്ചിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാലും പിന്നീട് കൊവിഡിനെ തുടര്‍ന്നും വൈകുകയായിരുന്നു. സിനിമയ്ക്കായി ഉണ്ണി മുകുന്ദന്‍ നടത്തിയ മേക്കോവര്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കേരളത്തിൽ ദുരന്തങ്ങള്‍ സംഭവിക്കുമ്പോൾ പോലീസും ഫയര്‍ഫോഴ്സും കഴിഞ്ഞാല്‍ ഞാന്‍ മുന്നില്‍ കണ്ടിട്ടുള്ള ഒരേയൊരു സംഘടന സേവാഭാരതി: സംവിധായകൻ ...

വിഷ്ണു മോഹനും ഉണ്ണി മുകുന്ദനും

അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സൈജു കുറുപ്പ്, വിജയ് ബാബു, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നീല്‍ ഡി കുഞ്ഞയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് ഷമീര്‍ മുഹമ്മദ്. സംഗീതം രാഹുല്‍ സുബ്രഹ്മണ്യം. ഷമീര്‍ മുഹമ്മദ് ചിത്രസംയോജനം നിര്‍വഹിക്കുന്നു. സാബു മോഹനാണ് കലാസംവിധാനം.

ചിത്രത്തിന് തിയേറ്റര്‍ ഷെയറായി മാത്രം 2.4 കോടി ലഭിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. സാറ്റലൈറ്റ് റൈറ്റ് ഇനത്തില്‍ 2.5 കോടിയും ഒ.ടി.ടി റൈറ്റ് വിറ്റ വകയില്‍ 1.5 കോടിയും ചിത്രം നേടിയെന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

CONTENT HIGHLIGHTS:  Unni Mukundan is open about the risk he took to Produced Meppadiyan

We use cookies to give you the best possible experience. Learn more