| Wednesday, 28th January 2026, 9:10 pm

എന്തിനാ ഇപ്പോള്‍ ഇങ്ങനെയൊരു കമ്പാരിസണ്‍? വിജയ്‌യാണോ മോഹന്‍ലാലാണോ ബെസ്‌റ്റെന്ന് സോഷ്യല്‍ മീഡിയയില്‍ ചോദ്യം

അമര്‍നാഥ് എം.

സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ഫാന്‍ ഫൈറ്റുകള്‍ ചര്‍ച്ചയാകാറുണ്ട്. ആരാധകര്‍ തമ്മിലുള്ള വാദങ്ങള്‍ പലപ്പോഴും അതിര് കടക്കുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ പുതിയൊരു ഫാന്‍ ഫൈറ്റ് പോസ്റ്റുകളാണ് പുതിയ ചര്‍ച്ചാവിഷയം. ഇത്തവണ ഫാന്‍ ഫൈറ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹന്‍ലാലിന്റെയും വിജയ്‌യുടെയും ആരാധകര്‍.

മലയാളത്തിലെയും തമിഴിലെയും സൂപ്പര്‍താരങ്ങളാണ് മോഹന്‍ലാലും വിജയ്‌യും. ഇരുവരില്‍ ആരാണ് ഏറ്റവും മികച്ചതെന്ന കമ്പാരിസണ്‍ പോസ്റ്റുകള്‍ ഇതിനോടകം വൈറലായിരിക്കുകയാണ്. ഓരോ കാര്യത്തിലും ആരാണ് മികച്ചതെന്ന് ചോദിച്ചുകൊണ്ടുള്ള താരതമ്യ പോസ്റ്റുകളെല്ലാം ചര്‍ച്ചയായി മാറി. ഫൈറ്റ്, ഡാന്‍സ്, സ്റ്റൈല്‍ ഇതിലെല്ലാം ആരാണ് മികച്ചതെന്ന് ചോദിച്ചുകൊണ്ട് നിരവധി പോസ്റ്റുകള്‍ ഇതിനോടകം പങ്കുവെക്കപ്പെടുന്നുണ്ട്.

ഇത്തരമൊരു കമ്പാരിസണ്‍ എന്തിനാണെന്ന് പലരും ചോദിക്കുന്നുണ്ട്. അതാത് ഇന്‍ഡസ്ട്രികളെ മുന്‍നിര താരങ്ങളായ വിജയ്‌യും മോഹന്‍ലാലും തമ്മില്‍ താരതമ്യത്തിന്റെ ആവശ്യമില്ലെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെടുന്നത്. എങ്ങനെയാണ് ഇത്തരമൊരു ഫാന്‍ഫൈറ്റ് ആരംഭിച്ചതെന്ന കാര്യത്തില്‍ ആര്‍ക്കും യാതൊരു ഐഡിയയുമില്ല.

വിജയ്‌യുടെ പ്രായത്തിന്റെ അടുത്താണ് മോഹന്‍ലാലിന്റെ എക്‌സ്പീരിയന്‍സെന്നും ഇരുവരെയും തമ്മില്‍ താരതമ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നുണ്ട്. രണ്ട് ഫാന്‍സിനെയും തമ്മില്‍ തല്ലിക്കാനായി ഏതെങ്കിലും ഫേക്ക് ഐ.ഡി ആരംഭിച്ച പരിപാടിയായിരിക്കും ഇതെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നു.

അതാത് ഇന്‍ഡസ്ട്രികളിലെ ക്രൗഡ് പുള്ളര്‍മാരാണ് വിജയ്‌യും മോഹന്‍ലാലും. തമിഴിലെ ഏറ്റവും വലിയ താരമായ വിജയ് ഓരോ സിനിമയും 200 കോടി കളക്ഷനാണ് കഴിഞ്ഞ കുറച്ച് കാലമായി നേടുന്നത്. അഭിനയത്തെക്കാള്‍ സ്റ്റാര്‍ഡത്തിന് പ്രാധാന്യം നല്‍കുന്ന വിജയ് എന്ന താരത്തെ ഇന്ത്യയിലെ മികച്ച നടന്മാരിലൊരാളായ മോഹന്‍ലാലുമായി താരതമ്യം ചെയ്യേണ്ട യാതൊരു ആവശ്യവുമില്ല.

രണ്ട് നടന്മാര്‍ക്കും കേരളത്തില്‍ വലിയ ഫാന്‍ബേസാണുള്ളത്. ഇരുവരുടെയും സിനിമകള്‍ക്ക് ആദ്യദിനം ലഭിക്കുന്ന വരവേല്പ് മറ്റ് നടന്മാര്‍ക്ക് സ്വപ്‌നം മാത്രമാണ്. വിജയ് നായകനായ ലിയോ കേരളത്തില്‍ നിന്ന് ആദ്യദിനം 12 കോടി നേടിയപ്പോള്‍ മോഹന്‍ലാലിന്റെ എമ്പുരാന്‍ ഈ നേട്ടം പ്രീ സെയിലിലൂടെയാണ് മറികടന്നത്. രണ്ട് താരങ്ങളുടെയും സ്റ്റാര്‍ഡത്തിനൊപ്പം മറ്റാര്‍ക്കും ഇതുവരെ എത്താനായിട്ടുമില്ല.

Content Highlight: Unnecessary comparison post between Mohanlal and Vijay in social media

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more