| Friday, 6th December 2019, 3:37 pm

ഉന്നാവില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തീകൊളുത്തിയ സംഭവം: യുവതിയുടെ നില അതീവ ഗുരുതരം; വെന്റിലേറ്ററില്‍ തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഉത്തര്‍പ്രദേശിലെ ഉന്നാവില്‍ ലൈംഗികാതിക്രമത്തിനിരയായതിന് പിന്നാലെ പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച യുവതിയുടെ നില അതീവ ദുരുതരമെന്ന് റിപ്പോര്‍ട്ട്. ദല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ട് ഡോ: സുനില്‍ ഗുപ്തയാണ് ഇക്കാര്യം അറിയിച്ചത്. യുവതി ഇപ്പോള്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. മെഡിക്കല്‍ ബോര്‍ഡിന്റെ പരിശോധനക്ക് ശേഷമാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ശരീരത്തില്‍ 90 ശതമാനം പൊള്ളലേറ്റ യുവതിയെ ഇന്നലെ രാത്രിയായിരുന്നു വിദഗ്ധ ചികിത്സക്കായി ദല്‍ഹിയില്‍ എത്തിച്ചത്.

സംഭവത്തിലെ അഞ്ച് പ്രതികളും പിടിയിലായിട്ടുണ്ട്. ലൈംഗികാതിക്രമകേസില്‍ ജാമ്യത്തിലിറങ്ങിയ രണ്ട് പേരുള്‍പ്പെടെയാണ് പൊലിസ് പിടിയിലായിട്ടുള്ളത്. ഹരിശങ്കര്‍ ത്രിവേദി, രാം കിഷോര്‍ ത്രിവേദി, ഉമേഷ് ബാജ്പായ്, ശിവം ത്രിവേദി, ശുഭം ത്രിവേദി എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

കേസിന്റെ വിചാരണക്കായി കോടതിയിലേക്ക് പോകും വഴി യുവതിയെ തട്ടികൊണ്ടുപോയി തീകൊളുത്തി കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ മാര്‍ച്ചിലാണ് യുവതി സംഭവം പൊലീസില്‍ പരാതിപ്പെട്ടത്. പിന്നാലെ ഒരാളെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അവര്‍ ജാമ്യത്തിലിറങ്ങുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more