കൊച്ചി: സര്‍വകലാശാലകളിലെ താത്കാലിക വി.സി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ട ഗവര്‍ണറുടെ അപ്പീല്‍ തള്ളിയ കോടതി സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് നിയമനം നടത്തണന്ന് ഉത്തരവിട്ടു. നിയമനം സംബന്ധിച്ച സിംഗിള്‍ ബെിന്റെ ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ശരിവെക്കുകയായിരുന്നു.
താത്കാലിക വി.സിമാര്‍ക്ക് തുടരാമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍വകലാശാലകളിലെ താത്കാലിക വി.സി മാരുടെ നിയമനം സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് വേണമെന്ന സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഗവര്‍ണര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. ഇതാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്.
ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ താത്കാലിക വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് ഉത്തരവ്. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവില്‍ ഇടപെടാന്‍ മതിയായ കാരണങ്ങള്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറുടെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളിയത്.
സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്ന് നിയമനം നടത്താന്‍ ആവില്ലെന്നും ഗവര്‍ണര്‍ക്ക് ഈ വിഷയത്തില്‍ വിവേചനാധികാരം ഉണ്ടെന്ന് കാണിച്ചാണ് ഗവര്‍ണര്‍ അപ്പീല്‍ നല്‍കിയത്.
ആറുമാസത്തില്‍ അധികം വി.സിയുടെ കസേരകള്‍ ഒഴിച്ചിടാന്‍ ആവില്ലെന്നും യു.ജി.സി ചട്ടങ്ങള്‍ പ്രകാരം ഗവര്‍ണര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്നും ഗവര്‍ണര്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദങ്ങളെല്ലാം സിംഗിള്‍ ബെഞ്ച് തള്ളുകയായിരുന്നു.
ഈ രണ്ട് സര്‍വകലാശാലകളിലേയും താത്കാലിക വി.സിമാരുടെ നിയമനം മെയ് 28ന് അവസാനിക്കുന്ന സാഹചര്യത്തില്‍ നിയമനങ്ങളില്‍ ഇടപെടുന്നില്ലെന്ന് സിംഗില്‍ ബെഞ്ച് നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഡിവിഷന്‍ ബെഞ്ച് ഈ നിയമനങ്ങള്‍ റദ്ദാക്കി.
സര്‍ക്കാര്‍ നല്‍കിയ പാനല്‍ മറികടന്നാണ് സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ശിവപ്രസാദ്, ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ സിസ തോമസ് എന്നിവരെ അന്നത്തെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമിച്ചത്.
ndn
വിധിക്കെതിരെ ഗവര്‍ണര്‍ അപ്പീല്‍ പോകുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. അതേസമയം സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും താത്കാലിക വി.സിമാര്‍ ആയതിനാല്‍ ഉടന്‍ സ്ഥിരനിയമനങ്ങള്‍ നടത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
Content Highlight: High Court orders appointment of temporary VC to be from list provided by government