| Sunday, 22nd September 2019, 4:03 pm

'ഈ കോണ്‍ഫിഡന്‍സിനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യരുത്'; ത്രില്ലടിപ്പിച്ച് അണ്ടര്‍ വേള്‍ഡിന്റെ രണ്ടാം ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന അണ്ടര്‍ വേള്‍ഡിന്റെ രണ്ടാം ടീസര്‍ പുറത്തുവിട്ടു. ആസിഫ് അലി ഡോണ്‍ കഥാപാത്രമായാണ് ചിത്രത്തില്‍ എത്തുന്നത. ചിത്രം നവംബര്‍ 1 ന് തിയേറ്ററുകളില്‍ എത്തും

രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രം പൊളിറ്റിക്കല്‍-ഡോണ്‍ ത്രില്ലര്‍ ആണെന്നാണ് ടീസര്‍ നല്‍കുന്ന സൂചന.

2017ല്‍ റിലീസായ ‘കാറ്റി’ന് ശേഷം അരുണ്‍കുമാര്‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. അമല്‍ നീരദിന്റെ സി.ഐ.എയുടെ രചന നിര്‍വ്വഹിച്ച ഷിബിന്‍ ഫ്രാന്‍സിസ് ആണ് അണ്ടര്‍ വേള്‍ഡിന്റെയും തിരക്കഥ. നിര്‍മ്മാണം ഡി14 എന്റര്‍ടെയ്ന്‍മെന്റ്സ്.

ആസിഫ് അലിയ്ക്കൊപ്പം ഫര്‍ഹാന്‍ ഫാസില്‍, മുകേഷ്, ലാല്‍ ജൂനിയര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അലക്സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്സാന്‍ ഗാരി പെരേരയും നേഹ നായരും ചേര്‍ന്ന് സംഗീതം. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

Latest Stories

We use cookies to give you the best possible experience. Learn more