| Monday, 3rd June 2019, 12:10 pm

മമ്മൂട്ടി ചിത്രം 'ഉണ്ട'യുടെ റിലീസ് മാറ്റി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മമ്മൂട്ടി നായകനായെത്തുന്ന ‘ഉണ്ട’ സിനിമയുടെ റിലീസ് തിയ്യതി ജൂണ്‍ 14ലേക്ക് മാറ്റി. ഈദിന് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാനായിരുന്നു തീരുമാനമെങ്കിലും സെന്‍സറിങുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍കൊണ്ടാണ് റിലീസ് നീട്ടിയത്.

സബ് ഇന്‍സ്‌പെക്ടര്‍ മണികണ്ഠന്‍ സി.പി എന്ന കഥാപാത്രത്തേയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുക. ഛത്തീസ്ഗഢിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകുന്ന മലയാളി പൊലീസ് സംഘത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഹിറ്റ് സിനിമക്ക് ശേഷം ഖാലിദ് റഹ്മാനാണ് ഉണ്ട സംവിധാനം ചെയ്യുന്നത്.

ഉണ്ടയുടെ പോസ്റ്ററുകളും ടീസറും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ഹര്‍ഷാദാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജെമിനി സ്റ്റുഡിയോസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ഉണ്ട നിര്‍മ്മിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ഉണ്ടയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ബോളിവുഡ് താരങ്ങളായ ഓംകാര്‍ ദാസ് മണിക്പുരി, ഭഗ്വാന്‍ തിവാരി എന്നിവരും ചിത്രത്തിലുണ്ട്. ജിംഷി ഖാലിദും സജിത്ത് പുരുഷനും ചേര്‍ന്നാണ് ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more