ന്യൂയോര്‍ക്ക്: ഓസ്‌ട്രേലിയയുടെ ആരോഗ്യവകുപ്പിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് സ്വകാര്യഡാറ്റയിലേക്ക് നുഴഞ്ഞുകയറി ഓപ്പണ്‍ എ.ഐ ഏജന്റ്. ന്യൂയോര്‍ക്കില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് ആണ് ഓപ്പണ്‍ എ.ഐ പ്രോഗ്രാം ‘അസ്വീകാര്യമായ ലംഘനം’ നടത്തിയതായി വെളിപ്പെടുത്തിയത്.
ഓസ്‌ട്രേലിയയുടെ യൂണിവേഴ്‌സല്‍ ഹെല്‍ത്ത് കെയര്‍ സിസ്റ്റമായ മെഡികെയറിന്റെ വെബ്‌സൈറ്റിലേക്കാണ് ഓപ്പണ്‍ എ.ഐയുടെ ഏജന്റ് പ്രവേശിച്ചത്.
ജൂണിലാണ് സംഭവം നടന്നതെന്നും മൂന്നുമാസങ്ങള്‍ക്ക് ശേഷം സെപ്റ്റംബറിലാണ് ഓപ്പണ്‍ എ.ഐ ഇക്കാര്യം ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റിനെ അറിയിക്കുന്നത്.
സ്വകാര്യവിവരങ്ങളും പൊതുവിവരങ്ങളും സൂക്ഷിക്കുന്ന ഡാറ്റാബേസിലേക്കാണ് അനധികൃതമായ നുഴഞ്ഞുകയറ്റം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. ആദ്യമായാണ് ഒരു സര്‍ക്കാര്‍ നെറ്റ് വര്‍ക്കിലേക്ക് ഒരു എ.ഐ ഏജന്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട് വരുന്നത്.
ഓപ്പണ്‍ എ.ഐ സി.ഇ.ഒ സാം ആള്‍ട്മാനോട് സംസാരിച്ച് ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ആശങ്ക പ്രകടിപ്പിച്ചെന്ന് ആല്‍ബനീസ് പറഞ്ഞു. എ.ഐയുടെ അപകടസാധ്യതകളെക്കുറിച്ച് ബുധനാഴ്ച യു.എന്‍ സുരക്ഷാകൗണ്‍സിലിന്റെ പ്രത്യേകയോഗത്തില്‍ ആള്‍ട്മാനും മറ്റ് ടെക് സി.ഇ.ഒമാരും സംസാരിച്ചിരുന്നു.
സര്‍ക്കാര്‍ നെറ്റ്‌വര്‍ക്കിന് വലിയ തോതിലുള്ള ഭീഷണി സൃഷ്ടിക്കുകയോ സ്വകാര്യ വിവരങ്ങള്‍ ചോരുകയോ ചെയ്തിട്ടില്ലെന്നും വിശ്വസിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.
എങ്കിലും ഈ സാഹചര്യം അംഗീകരിക്കാനാവില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാനായി ഓസ്‌ട്രേലിയന്‍ സിഗ്നല്‍സ് ഡയറക്ടറേറ്റ് ഒരു ഫോറന്‍സിക് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
Content Highlight:”Unacceptable”: Australian PM Says OpenAI Hacked Government Health Website