തിരുവനന്തപുരം: പി.എം.എ.വൈ പദ്ധതി പ്രകാരം വീട് വെക്കാനുളള പണം കിട്ടിയില്ല. കിടപ്പാടമില്ലാത്ത വേദനയില്‍ ജീവനൊടുക്കി പെണ്‍കുട്ടി.
തിരുവനന്തപുരം തൊളിക്കോട് പത്താം വാര്‍ഡിലെ കൃഷ്ണകുമാരി എന്ന വയോധികയുടെ കൊച്ചുമകളാണ് ജീവനൊടുക്കിയത്.
കുടുംബം എസ്.സി-എസ്.ടി വിഭാഗത്തില്‍പ്പെട്ടതാണ്. തറയിട്ടിട്ട് ഒരു വര്‍ഷമായെന്നും അതിന് ശേഷം പിന്നീട് പണമൊന്നും കിട്ടിയിട്ടില്ലെന്നും വയോധിക പറയുന്നു. ഷെഡിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും അവര്‍ പറഞ്ഞു.
‘എവിടെ നിന്നെങ്കിലും പൈസയുണ്ടാക്കി വീട് പണി തീര്‍ക്കൂ എന്നിട്ട് കാശ് വാങ്ങിതരാമെന്നാണ് പഞ്ചായത്ത് മെമ്പര്‍ അടക്കമുളളവര്‍ പറഞ്ഞത്,’ കൃഷ്ണകുമാരി പറഞ്ഞു.
ഈ വേദനയിലാണ് തന്റെ കൊച്ചുമകള്‍ ജീവനൊടുക്കിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
‘കിടപ്പാടമില്ലാത്ത വേദനയില്‍ കൊച്ചുമകള്‍ നാല് മാസം മുമ്പ് ജീവനൊടുക്കി. എല്ലാവരും ഒരു ഷെഡിലാണ് കിടക്കുന്നത്,’ വയോധിക പറഞ്ഞു.
നിലവിലുള്ള വീട് പൊളിച്ച് പുതുക്കി നല്‍കാം എന്നതായിരുന്നു പദ്ധതിയില്‍ പറഞ്ഞിരുന്നത്. അത് പ്രകാരമാണ് വീട് പൊളിച്ചുമാറ്റിയത്.
എല്ലാവര്‍ക്കും വീടെന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് പ്രധാനമന്ത്രി ആവാസ് യോജന. അതത് ഗ്രാമ പഞ്ചായത്തുകള്‍ വഴിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നത്.
സ്വന്തമായി ഭൂമിയുള്ളവര്‍ക്ക് വീട് നിര്‍മിക്കാന്‍ 2.5 ലക്ഷം രൂപ വരെ ധനസഹായം ലഭിക്കുമെന്നും ഭവന വായ്പ എടുക്കുന്നവര്‍ക്ക് പലിശയില്‍ സബ്സിഡി ലഭിക്കുമെന്നും പദ്ധതിയില്‍ പറയുന്നു.
Content Highlight: Unable to receive money through PMAY scheme; girl commits suicide in pain of lack of shelter