| Tuesday, 19th August 2025, 3:17 pm

ഹമാസിനെ കൊലപാതകികളുടെ കൂട്ടമായല്ല, മറിച്ച് ഒരു രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കണം: യു.എന്‍ വക്താവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗസ: ഹമാസിനെ കൊലപാതകികളുടെ കൂട്ടമായല്ല, മറിച്ച് ഒരു നിയമാനുസൃത രാഷ്ട്രീയ പ്രസ്ഥാനമായി അംഗീകരിക്കണമെന്ന് അധിനിവേശ പലസ്തീന്‍ പ്രദേശങ്ങളിലെ മനുഷ്യാവകാശങ്ങളെ കൈകാര്യം ചെയ്യുന്ന യു.എന്‍ പ്രത്യേക വക്താവ് ഫ്രാന്‍സെസ്‌ക അല്‍ബനീസ്. ഹമാസ് ഗസാ മുനമ്പില്‍ ഭരണപരവും സേവനപരവുമായ പങ്ക് വഹിക്കുന്നുണ്ടെന്നും അല്‍ബനീസ് പറഞ്ഞു.

ഗസയില്‍ ജനാധിപത്യപരമായ മാര്‍ഗത്തിലൂടെയാണ് ഹമാസ് അധികാരത്തില്‍ എത്തിയതെന്നും അവര്‍ പറഞ്ഞു. ഹമാസിനെ കുറിച്ച് വ്യക്തമായി ധാരണയില്ലാതെയാണ് എല്ലാവരും അതേകുറിച്ചുള്ള മുഖ്യധാര വിവരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

‘എല്ലാവരും പക്ഷേ ഹമാസ്, ഹമാസ് എന്ന് പറയുന്നു. ഹമാസ് എന്താണെന്ന് ആളുകള്‍ക്ക് ഒരു ധാരണയുമില്ലെന്ന് ഞാന്‍ കരുതുന്നു. നമുക്ക് ഇഷ്ടപെട്ടാലുമില്ലെങ്കിലും 2005ലെ തെരഞ്ഞെടുപ്പില്‍ ജയിച്ച ഒരു രാഷ്ട്രീയ സംഘടനയാണ്. അവര്‍ സ്‌കൂളുകളും പൊതുസ്ഥാപനങ്ങളും ആശുപത്രികളും സ്ഥാപിച്ചിട്ടുണ്ട്,’ അല്‍ബനീസ് പറഞ്ഞു.

അതുകൊണ്ട് ഹമാസിനെ കുറിച്ച് ചിന്തിക്കുമ്പോള്‍ ഒരു ക്രൂരരായ കൊലപാതകികളോ കനത്ത ആയുധധാരികളായ പോരാളികളോ ആയി സ്വയമേവ സങ്കല്‍പ്പിക്കരുതെന്ന് മനസിലാക്കേണ്ടതുണ്ടെന്നും ഹമാസ് കൊലപാതകികളല്ലെന്നും അല്‍ബനീസ് പറഞ്ഞു.

ഗസയില്‍ ഇപ്പോള്‍ നടക്കുന്ന യുദ്ധത്തെ അല്‍ബനീസ് മുമ്പ് വംശഹത്യയുടെ പ്രചാരണം എന്ന് വിശേഷിപ്പിച്ചിരുന്നു. 60 ലധികം അന്താരാഷ്ട്ര കോര്‍പ്പറേഷനുകള്‍ ഗസയിലെ ഇസ്രഈലി സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് സൗകര്യമൊരുക്കുകയും വെസ്റ്റ് ബാങ്കിലെ കുടിയേറ്റങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നതായും അവര്‍ മുമ്പ് ആരോപണം ഉന്നയിച്ചിരുന്നു.

ഈ കമ്പനികള്‍ ഇസ്രഈലുമായുള്ള വ്യാപാര ഇടപാടുകള്‍ നിര്‍ത്തിവെക്കണമെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമങ്ങള്‍ അനുസരിച്ച് കമ്പനികളുടെ സി.ഇ.ഒമാര്‍ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും അവര്‍ പറഞ്ഞിരുന്നു.

Content Highlight: UN Rapporteur Francesca Albanese emphasis Hamas is political movement rather than a group  of murders

We use cookies to give you the best possible experience. Learn more