| Friday, 5th June 2026, 12:31 pm

അനിസ്‌ലാമിക ആചാരങ്ങള്‍ വര്‍ജിക്കണം; നിലവിളക്ക് കൊളുത്തിയതില്‍ തഹ്‌ലിയ എം.എല്‍.എയ്ക്ക് തിരുത്തുമായി സമസ്ത

നിഷാന. വി.വി

തിരുവനന്തപുരം: നിലവിളക്ക് കൊളുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തില്‍ പേരാമ്പ്ര എം.എല്‍.എ ഫാത്തിമ തഹ്‌ലിയയ്ക്ക് സമസ്തയുടെ തിരുത്ത്.

അനിസ്‌ലാമികമായ ആചാരങ്ങള്‍ വര്‍ജിക്കണമെന്നാണ് സമസ്തയുടെ നിലപാട്. ഇസ്‌ലാം വിരുദ്ധ വിശ്വാസങ്ങള്‍ സമുദായത്തിന് പുറത്തേക്കുള്ള വഴിയാണെന്നും സമസ്ത വ്യക്തമാക്കി. വിശ്വാസികള്‍ ഇതര മതസ്ഥരുടെ ആചാരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും സമസ്ത പറഞ്ഞു.

സമസ്തയുടെ മുശാവറ യോഗത്തിലാണ് നിലവിളക്ക് വിവാദം ചര്‍ച്ചയായിരിക്കുന്നത്.
പേരാമ്പ്രയില്‍ സ്വാകാര്യ ചടങ്ങില്‍ നിലവിളക്ക് കൊളുത്തുന്ന ചിത്രം പുറത്ത് വന്നതിന് പിന്നാലെയായിരുന്നു സംഭവം വിവാദമായത്. വിഷയം സാമൂഹിക മാധ്യമങ്ങളില്‍ വലിയ രീതിയില്‍ ചര്‍ച്ചയായതോടെയാണ് തഹ്‌ലിയുടെ പേര് പറയാതെയുള്ള സമസ്തയുടെ പ്രതികരണം.

സമസ്ത നേതാവ് ഉമര്‍ ഫൈസി നേരത്തെ തഹ്‌ലിയയുടെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെയും രംഗത്തെത്തിയിരുന്നു. സ്ത്രീകള്‍ ഇത്തരത്തില്‍ മത്സരിക്കുന്നതിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

Content Highlight: Un-Islamic practices should be avoided; Samastha corrects Tahlia MLA in the lamp controversy

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more