ദുബൈ: ഉമ (യുനൈറ്റഡ് മലയാളി അസോസിയേഷന്‍ ) ഓണാഘോഷം 16ന് വെള്ളിയാഴ്ച അല്‍ നാസ നാസര്‍ ലിഷ്വര്‍ ലാന്‍ഡില്‍ അരങ്ങേറും. ദലയുടെ വനിത ശിങ്കാരിമേളം അരങ്ങേറും.
കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ചെണ്ടമേളം,പഞ്ചവാദ്യം എന്നിവക്ക് പുറമെ കാവടി തെയ്യം തുടങ്ങിയ കലാരൂപങ്ങളും വിവിധ തരം നാടന്‍ കലാപരിപാടികളുംകൊണ്ട് ഓണാഘോങള്‍ക്ക് വര്‍ണ്ണ ശോഭയേകുന്ന ദല യുടെ പുതിയ ചുവടു വെപ്പാണ് വനിതാ ശിങ്കാരി മേളം