| Wednesday, 13th July 2016, 12:32 pm

ഉലുവക്കഞ്ഞി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കര്‍ക്കട മാസത്തിലെ ആരോഗ്യ സംരക്ഷണചര്യകളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഉലുവക്കഞ്ഞി. കര്‍ക്കിടമാസം ഒന്നാം തിയ്യതി മുതല്‍ എല്ലാദിവസവും പ്രഭാതഭക്ഷണത്തിന് മുമ്പായി ഉലുവകഞ്ഞി കഴിക്കുന്നതായിരുന്നു പഴമക്കാരുടെ ശീലം. ഇന്നും ചിലയാളുകള്‍ ഇതു പിന്തുടരുന്നുണ്ട്. വാതരോഗങ്ങള്‍ക്കും ഗര്‍ഭാശയരോഗങ്ങള്‍ക്കും പ്രതിവിധിയായിട്ടാണ് ഉലുവ ഉപയോഗിക്കുന്നതെന്നാണ് പറയപ്പെടുന്നത്.

ചേരുവകള്‍:

1

ഉലുവ
വന്‍പയര്‍
മുതിര
ചെറുപയര്‍
ഉഴുന്ന്
കടല
ഗ്രീന്‍പീസ്

2
മുത്താറി: ഒരു കപ്പ്
ഞവര അരി: ഒരു കപ്പ്
ഉണക്കലരി: ഒരു കപ്പ്
ഗോതമ്പ്: ഒരു കപ്പ്
ജീരകം: ഒരു ടീസ്പൂണ്‍

3

നെയ്യ്
തേങ്ങാപ്പാല്‍
ശര്‍ക്കര

ഒന്നാമത്തെ ചേരുവകളെല്ലാം അല്പം എടുത്ത് ആറുമണിക്കൂറോളം കുതിര്‍ത്തിടുക. പിന്നീട് ഒരു മണ്‍കലത്തില്‍ കുതിര്‍ത്ത പയറുകളും രണ്ടാമത്തെ ചേരുവള്‍ ചേര്‍ത്ത് വെള്ളവും ചേര്‍ത്ത് നന്നായി വേവിക്കുക. വെന്തശേഷം തേങ്ങാപ്പാലൊഴിച്ച് നെയ്യും ചേര്‍ത്ത് വാങ്ങിവെക്കാം.

ആവശ്യമുള്ളവര്‍ക്ക് ശര്‍ക്കര ചേര്‍ത്ത് കഴിക്കാം.

We use cookies to give you the best possible experience. Learn more