ലണ്ടന്‍: ആര്.എസ്.എസ് തലവന്‍ മോഹന്‍ ഭാഗവതിന്റെ യു.കെ സന്ദര്‍ശനത്തിനെതിരെ രാജ്യത്തെ ഇന്ത്യന്‍ പ്രവാസികളുടെ സംഘടനകള്‍ ബ്രിട്ടീഷ് സര്‍ക്കാരിന് കത്തെഴുതി. യു.കെയിലെ മത വിശ്വാസ സ്വാതന്ത്ര്യ പ്രതിനിധികളായ ഡേവിഡ് സ്മിത്ത്, ജിം ഷാനണ്‍ എന്നിവര്‍ക്കാണ് 21 സംഘടനകള്‍ കത്തെഴുതിയത്.
ആര്.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ യു.കെ സന്ദര്‍ശനം സര്‍ക്കാര്‍ ബഹിഷ്കരിക്കണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ കത്തില്‍ ഉന്നയിക്കുന്നു. ആര്.എസ്.എസ് അംഗങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മേല്‍ ഉപരോധം ഏര്‍പ്പെടുത്തണമെന്നും കത്തില്‍ പറയുന്നു.
സൗത്ത് ഏഷ്യ സോളിഡാരിറ്റി ഗ്രൂപ്പ്, യു.കെ. ഇന്ത്യന്‍ മുസ് ലിം കൗണ്‍സില്‍, ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ഇന്ത്യ ലേബര്‍ സോളിഡാരിറ്റി തുടങ്ങിയ സംഘടനകളാണ് കത്തയച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനു മുമ്പുള്ള ഇറ്റലിയിലെയും ജര്‍മ്മനിയിലെയും ഫാസിസ്റ്റ് പാര്‍ട്ടികളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുകയും അവയെ മാതൃകയാക്കുകയും ചെയ്യുന്ന ഒരു സ്വേച്ഛാധിപത്യ, ആണധികാര, സൈനികവല്‍കൃത, കേഡര്‍ സംഘടനയാണ് ഇന്ത്യയുടെ രാഷ്ട്രീയ സ്വയം സേവക സംഘം (ആര്.എസ്.എസ്).
ഹിറ്റ്ലറുടെ ജൂതന്മാരോടുള്ള പെരുമാറ്റത്തെ ‘വംശീയ അഭിമാനത്തിന്റെ’ ഒരു മാതൃകയായും ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റത്തില്‍ ഇന്ത്യ അനുകരിക്കേണ്ട കാര്യവുമായുമാണ് ആര്.എസ്.എസ് ആചാര്യനായ എം.എസ്. ഗോള്‍വാള്‍ക്കര്‍ (ആര്.എസ്.എസിന്റെ തലവന്‍ എന്ന നിലയില്‍ മോഹന്‍ ഭാഗവതിന്റെ മുന്ഗാമികളില് ഒരാള്‍) കുപ്രസിദ്ധമായി വിശേഷിപ്പിച്ചത്.
RSS Workers | File Image
ഇന്ത്യന്‍ ക്രിസ്ത്യാനികളെയും മുസ്ലിങ്ങളെയും മറ്റ് അഹിന്ദുക്കളെയും പുറത്താക്കുകയോ നിര്‍ബന്ധിതമായി മതപരിവര്‍ത്തനം ചെയ്യുകയോ അവര്‍ക്ക് അടിസ്ഥാന അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്യുന്ന ഒരു ഹിന്ദു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റുക എന്നതാണ് അന്നും ഇന്നും ആര്.എസ്.എസിന്റെ പ്രധാന ലക്ഷ്യം.
ആര്.എസ്.എസിനെ ‘ലോകത്തിലെ ഏറ്റവും വലിയ എ.ന്.ജിഒ’ എന്ന് പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചപ്പോള്‍ സംഘ പരിവാറിനെ ഒരു ആഗോള ഡാറ്റാബേസ് ‘ചരിത്രത്തിലെ ഏറ്റവും വലിയ തീവ്ര വലതുപക്ഷ ശൃംഖല’ എന്ന് വിശേഷിപ്പിച്ചു.
ആര്.എസ്.എസ് ലോകത്താകെ അക്രങ്ങള്‍ക്ക് പ്രചോദനമായിരുന്നു. ഉദാഹരണത്തിന്, 2011-ല്‍ ഒരു സമ്മര്‍ ക്യാമ്പില്‍ കൂട്ട വെടിവയ്പ്പ് നടത്തി 77 പേരെ കൊല്ലുകയും 323-ലധികം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്ത നോര്‍വീജിയന്‍ നിയോ-നാസി ആന്‍ഡേഴ്സ് ബ്രെവിക് ആര്.എസ്.എസില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. ബ്രിട്ടനില്‍, ആര്.എസ്.എസിന്റെ വിദേശ വിഭാഗമായ ഹിന്ദു സ്വയംസേവക് സംഘം (എച്ച്.എസ്.എസ്) 2022-ലെ ലെസ്റ്റര്‍ കലാപത്തിനിടെ മുസ്ലിങ്ങള്‍ക്കെതിരെ നടന്ന അക്രമങ്ങളില്‍ പങ്കാളികളായിരുന്നു.
അനധികൃത അര്‍ദ്ധ സൈനിക സംഘങ്ങളായ ബജ്റംഗ്ദള്‍, കുപ്രസിദ്ധമായ അക്രമാസക്തരായ വിദ്യാര്‍ത്ഥി സംഘടനയായ എ.ബി.വി.പി, ഗോമാംസം കഴിക്കുകയോ പശുക്കളെ കൊല്ലുകയോ ചെയ്യുന്നതായി സംശയിക്കുന്നവരെ ആക്രമിച്ച് കൊല്ലുന്ന ‘ഗോ രക്ഷകര്‍‘, അതിന്റെ അനുബന്ധ രാഷ്ട്രീയ പാര്‍ട്ടിയായ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യയിലെ ഹിന്ദു-മേധാവിത്വ ‘സംഘ പരിവാര’ത്തിന്റെ കേന്ദ്രമാണ് ആര്.എസ്.എസ്.
ആര്.എസ്.എസിന്റെ സുതാര്യമല്ലാത്ത അന്തര്‍ദേശീയ സംഘടനകളുടെ ശൃംഖല വഴി അവര്‍ ലോകത്താകെ പ്രവര്‍ത്തിക്കുന്നു. യു.കെയില്‍ നിന്ന് ചാരിറ്റി സംഭാവനകളുടെ മറവില്‍ അവര്‍ ഫണ്ട് ശേഖരിക്കുന്നത് തുടരുന്നു. ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് അവര്‍ ഇത് ചെയ്യുന്നത്. ഈ ഫണ്ടുകള്‍ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമത്തിലേക്ക് വഴിതിരിച്ചുവിട്ടതായി അന്വേഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
ആര്.എസ്.എസും അതിന്റെ അനുബന്ധ സംഘടനകളും ഇന്ത്യയില്‍ നടത്തിയ ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തില്‍ ചുവടെ ചേര്ത്തിരിക്കുന്നവ ഉള്‍പ്പെടുന്നു:
RSS Workers | File Image
യു.എസും കാനഡയും ഉള്‍പ്പെടുന്ന ഒരു വിദേശ പര്യടനത്തിന്റെ മൂന്നാം ഘട്ടമായതാണ് മിസ്റ്റര്‍ ഭഗവതിന്റെ ബ്രിട്ടനിലേക്കുള്ള സന്ദര്‍ശനം. യു.കെയിലെ അയാളുടെ സഖ്യകക്ഷികളുടെ പിന്തുണയോടെയുള്ള പ്രകോപനപരമായ പൊതുജനസമ്പര്‍ക്ക പരിപാടിയുടെ ഭാഗമാണിത്. ബ്രിട്ടിഷ് സര്‍ക്കാര്‍ അയാള്‍ക്ക് ഈ അവസരം അനുവദിക്കരുത്.
പ്രാദേശിക ബഹുസ്വര ഘടനയെ പിരിമുറുക്കത്തിലാക്കിക്കൊണ്ടും, പൊതു ഇടങ്ങളെ ധ്രുവീകരിച്ചുകൊണ്ടും, വ്യത്യസ്ത സമൂഹങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തിക്കൊണ്ടും ബ്രിട്ടണിലെ അന്തരീക്ഷത്തെ ദുഷിപ്പിക്കുന്നതിനായുള്ള സംഘര്‍ഷങ്ങള്‍ അനുവദിക്കരുത്.
ബ്രിട്ടണില്‍ ആര്.എസ്.എസ് ഉയര്‍ത്തുന്ന ഭീഷണികള്‍ യഥാര്‍ത്ഥവും സജീവമായും നിരന്തരമായും നിലനില്‍ക്കുന്നവയുമാണ്. മിസ്റ്റര്‍ ഭാഗവതിന്റെ സന്ദര്‍ശനം യു.കെയിലെ ആര്.എസ്.എസ് അനുബന്ധ സംഘടനകള്‍ വിദ്വേഷ പ്രസംഗം പ്രചരിപ്പിക്കുന്നതിനെ പ്രോത്സാഹിപ്പിക്കും. ഇന്ത്യന്‍ പ്രവാസികളെ കൂടുതല്‍ ധ്രുവീകരിക്കുന്നതിനെയും രാജ്യത്താകെയുള്ള ദുര്‍ബല സമൂഹങ്ങള്‍ക്ക് ഭയത്തിന്റെയും ഭീഷണിയുടെയും അന്തരീക്ഷം സൃഷ്ടിക്കുന്നതിനെയും പ്രോത്സാഹിപ്പിക്കും.
ഇത് ബ്രിട്ടീഷ് നിവാസികള്‍ക്ക് പെട്ടെന്നള്ള പൊതു സുരക്ഷാ അപകടങ്ങളുണ്ടാകാന്‍ കാരണമാവും. അത് അവരുടെ അവകാശങ്ങള്‍ക്കും സമൂഹ ഐക്യത്തിനും ഭീഷണിയാണ്.
ലോകത്താകെയുള്ള മത വിശ്വാസ സ്വാതന്ത്ര്യ സംരക്ഷകര്‍ എന്ന നിലയില്‍, ആര്.എസ്.എസിനെ പരസ്യമായി അപലപിക്കാന്‍ ഞങ്ങള്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. കൂടാതെ ആര്.എസ്.എസ് അംഗങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും മേല്‍ യു.കെ സര്‍ക്കാര്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്യുന്നു.
ഈ വിഷയം കൂടുതല്‍ ചര്‍ച്ച ചെയ്യുന്നതിനും ഞങ്ങളുടെ ആശങ്കകള്‍ നേരിട്ട് നിങ്ങളെ അറിയിക്കുന്നതിനുമായി എത്രയും വേഗം നിങ്ങളെയോ നിങ്ങളുടെ ഉദ്യോഗസ്ഥരെയോ കാണാനുള്ള അവസരത്തിനായും ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.
അടിയന്തര പൊതുജന ആശങ്കയുള്ള ഈ വിഷയത്തില്‍ നിങ്ങളുടെ സമയോചിതമായ പ്രതികരണം ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
ഒപ്പുവെച്ചവര്‍
Content Highlight: UK government: boycott Mohan Bhagwat’s visit, condemn and sanction the RSS!- Letter of Diaspora Organisations