ന്യൂദല്‍ഹി: ഇന്ത്യ പാക്കിസ്ഥാനില്‍ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന്റെ വാര്‍ഷികം ആഘോഷിക്കാന്‍ രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കും ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും യു.ജി.സിയുടെ നിര്‍ദ്ദേശം.
സപ്തംബര്‍ 29 ന് സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദിനമായി ആചരിക്കാനാണ് യു.ജി.സി നിര്‍ദ്ദേശം നല്‍കിയത്. ഇതിനോടനുബന്ധിച്ച് പ്രത്യേക പരേഡും, എക്‌സിബിഷനും സംഘടിപ്പിക്കാനും യു.ജി.സി നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്.
സായുധസേനകള്‍ക്ക് ആശംസകള്‍ അറിയിച്ച് കത്ത് നല്‍കാനും സര്‍വ്വകലാശാലകളിലെ എന്‍.സി.സി യൂണിറ്റുകളോട് പ്രത്യേക പരേഡുകള്‍ സംഘടിപ്പിക്കാനും നിര്‍ദ്ദേശമുണ്ട്.
2016ലായിരുന്നു ഇന്ത്യ പാക്കിസ്ഥാനിലുള്ള ഏഴ് ഭീകരകേന്ദ്രങ്ങളില്‍ മിന്നല്‍ ആക്രമണം നടത്തിയത്. സര്‍ജിക്കല്‍ സ്‌ട്രൈക്ക് എന്ന ഈ ആക്രമണത്തില്‍ നിരവധി ഭീകരരെ വധിച്ചെന്ന് അന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വെളിപ്പെടുത്തിയിരുന്നു.
DoolNews Video