| Friday, 20th November 2026, 6:15 pm

ലോകകപ്പ് സെമിയും ക്വാര്‍ട്ടറും റിപ്പീറ്റ്: യുവേഫ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി

സ്പോര്‍ട്സ് ഡെസ്‌ക്

യുവേഫ നേഷന്‍സ് ലീഗ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്‌പെയിന്‍ ഫ്രാന്‍സിനെ നേരിടും. ലോകകപ്പ് സെമിഫൈനലിലാണ് ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയത്. അന്ന് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സ്‌പെയിന്‍ ഫ്രാന്‍സിനെ കീഴടക്കിയിരുന്നു.

നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍ നെതര്‍ലാന്‍ഡ്‌സിനെ നേരിടും. സൂപ്പര്‍താരം റൊണാള്‍ഡോയുടെ നേതൃത്വത്തില്‍ സ്‌പെയിനിനെ പരാജയപ്പെടുത്തിയാണ് പറങ്കിപ്പട കഴിഞ്ഞ എഡിഷനില്‍ കപ്പുയര്‍ത്തിയത്.

അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിച്ച റൊണാള്‍ഡോ ഇല്ലാതെയാണ് ഇത്തവണ പോര്‍ച്ചുഗല്‍ നോക്കൗട്ടിന് ഇറങ്ങുന്നത്.

അതേസമയം മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിന്റെ ആവര്‍ത്തനമാണ്. ഇംഗ്ലണ്ട് നോര്‍വെയെ നേരിടും. ഇരുടീമുകളും ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ ഒന്നിനെതിര രണ്ട് ഗോളുകള്‍ക്ക് ഇംഗ്ലണ്ട് വിജയിച്ചിരുന്നു.

ക്വാര്‍ട്ടര്‍ ഡ്രോയില്‍ ഇംഗ്ലണ്ടിന് ആദ്യം എതിരാളികളായി ലഭിച്ചത് സ്‌പെയിനിനെ ആയിരുന്നു. എന്നാല്‍ ആദ്യ ഘട്ടത്തില്‍ ഇരുടീമുകളും ഒരേ ഗ്രൂപ്പില്‍ ആയിരുന്നതിനാല്‍ ഇംഗ്ലണ്ടിന് എതിരാളികളായി നോര്‍വെയെ ലഭിക്കുകയായിരുന്നു.

അവസാന ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ ജര്‍മനി ബെല്‍ജിയത്തെ നേരിടും. യുര്‍ഗന്‍ ക്ലോപ്പിന് കീഴില്‍ ആദ്യ കിരീടം ലക്ഷ്യമിട്ടാണ് ജര്‍മന്‍ പട ഇറങ്ങുന്നുത.

അതേസമയം, ഇറ്റലിയെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ടൂര്‍ണമെന്റില്‍ നിന്നും പുറത്താക്കിയാണ് ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനലിലേക്കെത്തുന്നത്.

Content Highlight: UEFA Nations League Quarterfinal Draw, Spain faces France; England faces Norway

Latest Stories

We use cookies to give you the best possible experience. Learn more