| Saturday, 14th February 2026, 11:03 am

ഹാലണ്ടും ക്രിസ്റ്റ്യാനോയും നേര്‍ക്കുനേര്‍; കിരീടം നിലനിര്‍ത്താനിറങ്ങുന്ന പോര്‍ച്ചുഗലിന് കടുക്കും

ആദര്‍ശ് എം.കെ.

യുവേഫ നേഷന്‍സ് ലീഗ് 2026-27 സീസണിനുള്ള ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ഗ്രൂപ്പ് എ (A1) മുതല്‍ എന്‍ (D2) വരെ നിലവില്‍ 50 ടീമുകളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

നിലവിലെ ചാമ്പ്യന്‍മാരായ പോര്‍ച്ചുഗല്‍ ഗ്രൂപ്പ് ഡി-യിലാണ്. ഡെന്‍മാര്‍ക്, നോര്‍വേ, വെയ്ല്‍സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും എര്‍ലിങ് ഹാലണ്ടും നേര്‍ക്കുനേര്‍ വരുമോ എന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

യുവേഫ നേഷന്‍സ് ലീഗ് കിരീടം.  Photo: UEFA

കിരീടം നിലനിര്‍ത്താനുറച്ച് തന്നെയാകും പോര്‍ച്ചുഗല്‍ കളത്തിലിറങ്ങുക. കഴിഞ്ഞ തവണ സ്‌പെയ്‌നിനെ പെനാല്‍ട്ടി ഷൂട്ട്ഔട്ടില്‍ പരാജയപ്പെടുത്തിക്കൊണ്ടായിരുന്നു പറങ്കികളുടെ രണ്ടാം നേഷന്‍സ് ലീഗ് വിജയം.

നിശ്ചിത സമയത്തും അധികം സമയത്തും ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി തുല്യത പാലിച്ചതോടെ മത്സരം പെനാല്‍ട്ടി ഷൂട്ട്ഔട്ടിലേക്ക് കടക്കുകയും സ്‌പെയ്‌നിന്റെ അവസാന കിക്കിന് മുമ്പ് തന്നെ പോര്‍ച്ചുഗല്‍ 5-3ന് വിജയിക്കുകയുമായിരുന്നു.

കിരീടവുമായി പോര്‍ച്ചുഗല്‍. Photo: UEFA

ഈ വര്‍ഷം സെപ്റ്റംബര്‍ 24ഓടെയാണ് നേഷന്‍സ് ലീഗ് പോരാട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. നെതര്‍ലന്‍ഡ്‌സ് – ജര്‍മനി പോരാട്ടമാണ് ആദ്യ മാച്ച് ഡേയിലെ ഹൈലൈറ്റ്.

പുതിയ സീസണില്‍ എ മുതല്‍ ഡി വരെയുള്ള എല്ലാ ഗ്രൂപ്പുകളും ഒരര്‍ത്ഥത്തില്‍ മരണഗ്രൂപ്പുകള്‍ തന്നെയാണ്. മികച്ച ടീമുകള്‍ തമ്മിലുള്ള സൂപ്പര്‍ പോരാട്ടത്തിനാകും 2026-27 നേഷന്‍സ് ലീഗ് സാക്ഷ്യം വഹിക്കുക.

നാല് ലീഗുകളിലായാണ് നേഷന്‍സ് ലീഗ് പോരാട്ടം അരങ്ങേറുന്നത്. ലീഗ് എ-യില്‍ നാല് ടീമുകളടങ്ങുന്ന നാല് ഗ്രൂപ്പുകള്‍ പോരാട്ടത്തിനിറങ്ങും. യൂറോപ്പിലെ ടോപ്പ് ടയര്‍ ടീമുകളാണ് ലീഗ് എ-യിലുള്ളത്.

യുവേഫ നേഷന്‍സ് ലീഗ് കിരീടം.  Photo: UEFA

ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിന് യോഗ്യത നേടും. തുടര്‍ന്ന് സെമി ഫൈനലും ഫൈനലും അരങ്ങേറും.

ലീഗ് ബി-യിലും ലീഗ് സി-യിലും ഇത്തരത്തില്‍ നാല് ടീമുകളടങ്ങുന്ന നാല് ഗ്രൂപ്പുകളില്‍ 16 ടീമുകള്‍ കളത്തിലിറങ്ങും. എന്നാല്‍ ഇവര്‍ക്ക് ക്വാര്‍ട്ടര്‍ ഫൈനലോ സെമി ഫൈനലോ കളിക്കാന്‍ അവസരം ലഭിക്കില്ല. പകരം തൊട്ടടുത്ത ടയറിലേക്കുള്ള പ്രൊമോഷനാണ് ലഭിക്കുക.

ലീഗ് ബി-യിലെ നാല് ഗ്രൂപ്പില്‍ നിന്നുള്ള ആദ്യ സ്ഥാനക്കാര്‍ക്ക് അടുത്ത തവണ ലീഗ് എ-യിലേക്ക് പ്രൊമോഷന്‍ ലഭിക്കും. സമാനമാണ് ലീഗ് സി-യിലെയും അവസ്ഥ. ഗ്രൂപ്പിലെ ആദ്യ സ്ഥാനക്കാര്‍ ലീഗ് ബിയിലേക്ക് പ്രോമോട്ട് ചെയ്യപ്പെടുമ്പോള്‍ അവസാന സ്ഥാനക്കാര്‍ റെലഗേറ്റ് ചെയ്യപ്പെടും.

ലീഗ് ഡി-യില്‍ മൂന്ന് ടീമുകളുണ്ട് രണ്ട് ഗ്രൂപ്പാണുള്ളത്. ഗ്രൂപ്പ് ജേതാക്കള്‍ക്ക് ലീഗ് സി-യിലേക്ക് പ്രൊമോഷന്‍ ലഭിക്കും.

നിലവില്‍ ലീഗ് സി-യിലും ലീഗ് ഡി-യിലും ഗ്രൂപ്പുകള്‍ പൂര്‍ത്തിയാകാനുണ്ട്. യോഗ്യതാ മത്സരം കളിച്ചാകും ഈ ഗ്രൂപ്പ് പൂര്‍ത്തിയാക്കപ്പെടുക.

യുവേഫ നേഷന്‍സ് 2026-27 ഗ്രൂപ്പ്

ഗ്രൂപ്പ് A1

  • ഫ്രാന്‍സ്
  • ഇറ്റലി
  • ബെല്‍ജിയം
  • ടര്‍ക്കി

ഗ്രൂപ്പ് A2

  • ജര്‍മനി
  • നെതര്‍ഡലന്‍ഡ്‌സ്
  • സെര്‍ബിയ
  • ഗ്രീസ്

ഗ്രൂപ്പ് A3

  • സ്‌പെയ്ന്‍
  • ക്രൊയേഷ്യ
  • ഇംഗ്ലണ്ട്
  • ചെക് റിപ്പബ്ലിക്

ഗ്രൂപ്പ് A4

  • പോര്‍ച്ചുഗല്‍
  • നോര്‍വേ
  • ഡെന്‍മാര്‍ക്
  • വെയ്ല്‍സ്

ഗ്രൂപ്പ് B1

  • സ്‌കോട്‌ലന്‍ഡ്
  • സ്വിറ്റ്‌സര്‍ലാന്‍ഡ്
  • സ്ലൊവേനിയ
  • നോര്‍ത്ത് മാസിഡോണിയ

ഗ്രൂപ്പ് B2

  • ഹംഗറി
  • ഉക്രെയ്ന്‍
  • ജോര്‍ജിയ
  • നോര്‍തേണ്‍ ഐലന്‍ഡ്‌സ്

ഗ്രൂപ്പ് B3

  • ഇസ്രഈല്‍
  • ഓസ്ട്രിയ
  • അയര്‍ലന്‍ഡ്
  • കൊസോവോ

ഗ്രൂപ്പ് B4

  • പോളണ്ട്
  • ബോസ്‌നിയ ആന്‍ഡ് ഹെര്‍സെഗോവിന
  • റൊമേനിയ
  • സ്വീഡന്‍

ഗ്രൂപ്പ് C1

  • അല്‍ബേനിയ
  • ഫിന്‍ലന്‍ഡ്
  • ബെലറൂസ്
  • സാന്‍ മാരിനോ

ഗ്രൂപ്പ് C2

  • മോണ്ടെനെഗ്രോ
  • അര്‍മേനിയ
  • സൈപ്രസ്
  • TBD

ഗ്രൂപ്പ് C3

  • കസാഖിസ്ഥാന്‍
  • സ്ലൊവാക്യ
  • ഫാറോ ഐലന്‍ഡ്‌സ്
  • മോള്‍ഡോവ

ഗ്രൂപ്പ് C4

  • ഐസ്‌ലാന്‍ഡ്
  • ബള്‍ഗേറിയ
  • എസ്റ്റോണിയ
  • TBD

ഗ്രൂപ്പ് D1

  • അന്‍ഡോറ
  • TBD
  • TBD

ഗ്രൂപ്പ് D2

  • ലിത്വാനിയ
  • അസര്‍ബൈജാന്‍
  • ലിച്ചെന്‍സ്‌റ്റെയ്ന്‍

Content highlight: UEFA Nations League 2026-27, Group Draw

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more