| Tuesday, 3rd February 2026, 8:19 am

രാഹുലിനെതിരായ അയോഗ്യതാ നീക്കത്തെ നിയമസഭയില്‍ എതിര്‍ക്കാന്‍ യു.ഡി.എഫ്; തീരുമാനം പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍

നിഷാന. വി.വി

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അയോഗ്യതാ നീക്കത്തെ നിയമസഭയില്‍ എതിര്‍ക്കാനൊരുങ്ങി യു.ഡി.എഫ്. യു.ഡി.എഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

രാഹുലിന് അയോഗ്യത കല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ തൂടര്‍ന്നാണ് തീരുമാനം.

എത്തിക്‌സ് കമ്മിറ്റിയില്‍ ഡി.കെ. മുരളിയുടെ പരാതിയെ തുടര്‍ന്ന് നടപടികളുമായി മുന്നോട്ട് പോവാനായിരുന്നു സര്‍ക്കാന്‍ നീക്കം.

കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടാമത്തെ പീഡന പരാതിയില്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. മൂന്നാമത്തെ പരാതിയിലാണ് സര്‍ക്കാര്‍ കേസെടുത്തത്.

അതിലൊന്നും തങ്ങള്‍ക്കൊരു എതിര്‍പ്പുമില്ലെന്നും നിയമത്തിന്റെ വഴിയില്‍ തന്നെ നേരിടട്ടെ എന്നതായിരുന്നു കോണ്‍ഗ്രസിന്റെ വാദം.

എന്നാല്‍ എത്തിക്‌സ് കമ്മിറ്റിയിലൂടെ അദ്ദേഹത്തെ അയോഗ്യനാക്കാനുള്ള നീക്കം നടത്തുന്നത് ശരിയല്ല എന്നാണ കോണ്‍ഗ്രസും യു.ഡി.എഫും ഒറ്റക്കെട്ടായി തീരുമാനമെടുത്തിരിക്കുന്നത്. ഇന്നലെ നിയമസഭയ്ക്കുള്ളില്‍ യു.ഡി.എഫിന്റെ പാര്‍ലമെന്റെറി പാര്‍ട്ടി ചേര്‍ന്നപ്പോള്‍ പ്രത്യേക പരിഗണനയ്ക്ക് എടുത്തുകൊണ്ടാണ് ഈ വിഷയം ചര്‍ച്ച ചെയ്തത്.

ഇത്തരത്തിലുള്ള നീക്കമുണ്ടായാല്‍ ശക്തമായി തന്നെ എതിര്‍ക്കാനാണ് യു.ഡി.എഫിന്റെ തീരുമാനം.

കുറ്റാരോപിതരെ അയോഗ്യരാക്കുന്ന കീഴ്‌വഴക്കമില്ലെന്നും നിയമസഭാ കീഴ്‌വഴക്കങ്ങള്‍ക്കെതിരായ നടപടിയാണെന്നും അതിനാല്‍ വിഷയത്തെ നിയപരമായി തന്നെ എതിര്‍ക്കാനാണ് പാര്‍ലമെന്ററി കമ്മിറ്റി തീരുമാനം.

റോജി എം.ജോണ്‍, യു.എ ലത്തീഫ് എന്നിവരാണ് എത്തിക്‌സ് കമ്മിറ്റിയിലെ യു.ഡി.എഫിന്റെ പ്രതിനിധികള്‍. ഇവരായിരിക്കും യു.ഡി.എഫിന്റെ നിലപാട്  എത്തിക്‌സ് കമ്മിറ്റിയില്‍ അറിയിക്കുക.

Content Highlight: UDF to oppose Rahul’s disqualification move in the Assembly; decision taken at parliamentary party meeting

നിഷാന. വി.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.

We use cookies to give you the best possible experience. Learn more