| Wednesday, 19th March 2025, 3:39 pm

തൊടുപുഴ നഗരസഭയില്‍ ബി.ജെ.പി പിന്തുണയില്‍ യു.ഡി.എഫിന്റെ അവിശ്വാസം പാസായി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൊടുപുഴ: തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണെതിരായി യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ബി.ജെ.പി പിന്തുണയോടെ പാസായി. നാല് ബി.ജെ.പി കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ 18 പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തത്.

12 പേരാണ് പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്തത്. എട്ട് കൗണ്‍സിലര്‍മാരാണ് ബി.ജെ.പിക്ക് തൊടുപുഴ നഗരസഭയിലുള്ളത്. ഇവര്‍ക്കെല്ലാവര്‍ക്കും പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ നാല് കൗണ്‍സിലര്‍മാര്‍ വിപ്പ് ലംഘിച്ച് യു.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.

ആറ് മാസം മുമ്പ് ലീഗ് പ്രവര്‍ത്തകര്‍ എല്‍.ഡി.എഫിന് അനുകൂലമായി വോട്ട് ചെയ്ത് അന്നത്തെ അവിശ്വാസ പ്രമേയത്തില്‍ നാടകീയ രംഗങ്ങളുണ്ടായിരുന്നു. നേരത്തെ യു.ഡി.എഫില്‍ ഭിന്നതയുണ്ടായിരുന്നതിനെ തുടര്‍ന്നായിരുന്നു ലീഗ് എല്‍.ഡി.എഫിന് വോട്ട് ചെയ്തത്.

Content Highlight: UDF’s no-confidence motion passed with BJP support in Thodupuzha Municipality

We use cookies to give you the best possible experience. Learn more