| Wednesday, 3rd April 2019, 8:28 pm

എറണാകുളത്തും ഇടുക്കിയും യു.ഡി.എഫിന് മുന്‍തൂക്കമെന്ന് മനോരമ ന്യൂസ് സര്‍വേ ഫലം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: മനോരമ ന്യൂസ് ജനഹിതം അഭിപ്രായ സര്‍വേയുടെ ആദ്യഫലങ്ങള്‍ പുറത്ത്. എറണാകുളത്തും ഇടുക്കിയും യു.ഡി.എഫിന് മുന്‍തൂക്കമെന്ന് സര്‍വേ ഫലം. എറണാകുളത്ത് ഹൈബി ഈഡനും ഇടുക്കിയില്‍ ഡീന്‍ കുര്യോക്കൊസും വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു.

യു.ഡി.എഫ് 41%, എല്‍.ഡി.എഫ് 33%, എന്‍.ഡി.എ 11% എന്നിങ്ങനെയാണ് എറണാകുളത്തെ വോട്ടിംഗ് നില. യു.ഡി.എഫ് 44% എല്‍.ഡി.എഫ് 39% എന്‍.ഡി.എ 9% എന്നിങ്ങനെയാണ് ഇടുക്കിയിലെ വോട്ടു നില.


അതേസമയം, ആലപ്പുഴ മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.എം ആരിഫ് മേല്‍ക്കൈ നേടുമെന്ന് ഫലം സൂചിപ്പിക്കുന്നു. ആലപ്പുഴയില്‍ കനത്ത പോരാട്ടത്തിനൊടുവിലായിരിക്കും ഇടതുമുന്നണി നേരിയ മുന്‍തൂക്കം നേടുകയെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 47%, യു.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 4% എന്നിങ്ങനെയാണ് വോട്ടിങ് നില.

ആലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് അട്ടിമറി വിജയം നേടുമെന്നും സര്‍വേ ഫലം സൂചിപ്പിക്കുന്നുണ്ട്. യു.ഡി.എഫിന് 45%, എല്‍.ഡി.എഫിന് 38%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.

ചാലക്കുടിയില്‍ എല്‍.ഡി.എഫും യു.ഡി.എഫും ഒപ്പത്തിനൊപ്പമെത്തുമെന്ന് സര്‍വേ ഫലം സൂചിപ്പിക്കുന്നു. മുന്‍തൂക്കം യു.ഡി.എഫി സ്ഥാനാര്‍ത്ഥി ബെന്നി ബെഹനാന്‍ ആയിരിക്കുമെന്നും ഫലം സൂചിപ്പിക്കുന്നു. എല്‍.ഡി.എഫിന് 39%, യു.ഡി.എഫിന് 40%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് വോട്ടു വിഹിതം.


ആറ്റിങ്ങലില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ. സമ്പത്ത് വിജയിക്കുമെന്ന് ഫലം സൂചിപ്പിക്കുന്നു. യു.ഡി.എഫിന് 38%, എല്‍.ഡി.എഫിന് 44%, എന്‍.ഡി.എയ്ക്ക് 13% എന്നിങ്ങനെയാണ് ആറ്റിങ്ങലില്‍ വോട്ടുവിഹിതം.

ലോക്സഭാ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളം ആര്‍ക്കൊപ്പം എന്നറിയാന്‍ മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്തെ 20 ലോക്സഭാമണ്ഡലങ്ങളിലും അവയില്‍ ഉള്‍പ്പെടുന്ന 140 നിയമസഭാ മണ്ഡലങ്ങളിലുമാണ് സര്‍വേ നടത്തിയത്.

Latest Stories

We use cookies to give you the best possible experience. Learn more