| Monday, 15th December 2025, 5:51 pm

പണക്കെട്ട് കണ്ടാൽ സ്വന്തം അച്ഛനെയും അമ്മയെയും വിൽക്കുന്നവൾ: എതിർ സ്ഥാനാർത്ഥിയെ അധിക്ഷേപിച്ച് കോഴിക്കോട് യു.ഡി.എഫ് സ്ഥാനാർത്ഥി അൻവറ തെക്കൊത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് പാളയത്ത് 61ാം വാർഡിൽ മത്സരിച്ച എതിർ സ്ഥാനാർത്ഥിയെ അധിക്ഷേപിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി അൻവറ തെക്കൊത്ത്.

പണക്കെട്ട് കണ്ടാൽ സ്വന്തം അച്ഛനെയും അമ്മയെയും വിൽക്കുന്നയാളെ എതിർ സ്ഥാനാർത്ഥിയായി നിർത്തിയപ്പോൾ താൻ പതറിയില്ലെന്ന് അൻവറ തെക്കൊത്ത് പറഞ്ഞു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു അവരുടെ വിമർശനം.

‘എനിക്കെതിരെ വ്യക്തിഹത്യ നടത്തുമ്പോഴും, പണക്കെട്ടു കണ്ടാൽ സ്വന്തം അച്ഛനെയും അമ്മയെയും വിൽക്കുന്ന ചേച്ചിയെപ്പോലെ ഉള്ള ഒരാളെ കൊണ്ട് വന്നു സ്വതന്ത്ര സ്ഥാനാർഥി ആയി നിർത്തിയപ്പോഴും ഞാൻ പതറിയില്ല. എന്റെ മാർഗം അതല്ല,’ അൻവറ പറഞ്ഞു.

പതറുക എന്ന വാക്കു അൻവറയുടെ നിഘണ്ടുവിൽ ഇല്ലെന്നും ഇതിലും വലിയ കൊടുങ്കാറ്റു വീശിയപ്പോഴും ആകാശത്തെ കീഴടക്കി മേലേക്ക് പറക്കാൻ മാത്രമേ താൻ ശീലിച്ചിട്ടുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു.

‘പറ്റിച്ചും വെട്ടിച്ചും കൊള്ളയടിച്ചും പാവം ജനങ്ങൾക്ക് മദ്യം വിളമ്പിയും വോട്ട് മറിച്ചും ഉള്ള ശീലം ഞങ്ങൾക്കില്ല. പാർട്ടിക്ക് വേണ്ടി പൊരുതി തന്നെയാണ് തോറ്റത്,’അവർ പറഞ്ഞു.

പാളയത്തെ 61ാം വാർഡിൽ 1273 വോട്ട് നേടി സി.പി.ഐ സ്ഥാനാർത്ഥി അഡ്വക്കേറ്റ് സാറ ജാഫർ ജയിച്ചിരുന്നു. 1200 വോട്ടാണ് അൻവറ തെക്കോത്ത് ലഭിച്ചത്. ബി.ജെ.പി സ്ഥാനാർത്ഥി ധന്യ രതീഷ് 661 വോട്ടാണ് നേടിയിരുന്നത്.

ഇൻസ്റ്റാഗ്രാം കുറിപ്പിന്റെ പൂർണരൂപം

ജീവിതത്തിലെ ഏറ്റവും മറക്കാൻ ആകാത്ത കുറച്ചു ദിവസങ്ങളായിരുന്നു കഴിഞ്ഞു പോയത് ആദ്യമായി മത്സരിക്കുന്ന ഒരു വ്യക്തി എന്ന നിലക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരങ്ങളിൽ വലുത് കോഴിക്കോടിന്റെ ഹൃദയ ഭാഗമായ 61 ആം പാളയം വാർഡ് കിട്ടിയത് തന്നെ ആണ്.

നല്ല ഒരുപാടു ആളുകളെ അറിയാനും പരിചയപ്പെടാനും അടുത്തിടപഴകാനും കഴിഞ്ഞതിൽ ഒരുപാട് സന്തോഷം. അടിത്തട്ടിലേക്ക് ഇറങ്ങി ചെല്ലാനും ,, അറിയാനും പറ്റിയത് ഇന്നും വലിയ ഒരു അനുഭവം തന്നെ

ഇന്നു കോഴിക്കോടിൽ അറിയുന്ന ഒരു കോൺഗ്രസ് മുഖം ആയി മാറി എന്നത് എന്നെ സംബന്ധിച്ചു വലിയ നേട്ടം ആണ് …..
യുഡിഫ് പാളയം വാർഡിൽ പരാജയപ്പെട്ടപ്പോൾ എനിക്ക് വന്ന ഫോൺ വിളികളിലും വീട്ടിലേക്കു തിരഞ്ഞു വന്ന ആ നാട്ടുകാരും എനിക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല ..കുറഞ്ഞ ദിവസം കൊണ്ട് എത്രത്തോളം അവരുടെ ഹൃദയത്തിൽ ഞാൻ ഉണ്ട് എന്ന് അന്ന് അവർ വ്യക്തമാക്കി തന്നു.

ഇനി എലെക്ഷൻ ന്റെ മറ്റൊരു വശം, പതറുക എന്ന വാക്കു അൻവറ യുടെ നിഘണ്ടുവിൽ ഇല്ല. ഇതിലും വലിയ കൊടുങ്കാറ്റു വീശിയപ്പോഴും ആകാശത്തെ കീഴടക്കി മേലേക്ക് പറക്കാൻ മാത്രമേ ഞാൻ ശീലിച്ചിട്ടുള്ളു. എന്നെ വ്യക്തിപരമായി അറിയുന്നവർക്ക് അറിയാം.

എനിക്കെതിരെ വ്യകതിഹത്യ നടത്തുമ്പോഴും, പണക്കെട്ടു കണ്ടാൽ സ്വന്തം അച്ഛനെയും അമ്മയെയും വിൽക്കുന്ന ചേച്ചിയെ പൊലെ ഉള്ള ഒരാളെ കൊണ്ട് വന്നു സ്വാതന്ത്യ്ര സ്ഥാനാർഥി ആയി നിർത്തിയപ്പോഴും ഞാൻ പതറിയില്ല. എന്റെ മാർഗം അതല്ല .

പറ്റിച്ചും ,വെട്ടിച്ചും കൊള്ളയടിച്ചും പാവം ജനങ്ങൾക്ക് മദ്യം വിളമ്പിയും വോട്ട് മറിച്ചും ഉള്ള ശീലം ഞങ്ങൾക്കില്ല. പാർട്ടിക്ക് വേണ്ടി പൊരുതി തന്നെയാ തോറ്റത്.

ഇനിയും മുന്നോട്ട് തന്നെ അപ്പൊ എങ്ങിനെയാ
തുടങ്ങല്ലേ?

Content Highlight: UDF candidate Anvara Thekkothu insulted the opposing candidate who contested in Ward 61 in Palayam, Kozhikode

We use cookies to give you the best possible experience. Learn more