| Wednesday, 15th May 2013, 5:22 pm

ഉദയായെ നൃത്തചുവടേറ്റുണര്‍ത്തി സുനില്‍ ഷെട്ടി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ:  മലയാള സിനിമയെ ലോക നിലവാരത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക സംഭാവനകള്‍ വഹിച്ചിട്ടുള്ള ഉദയാ സ്റ്റുഡിയോ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ഉണര്‍ന്നു. ബോളിബുഡിലെ സൂപ്പര്‍ ആക്ഷന്‍ ഹീറോ സുനില്‍ ഷെട്ടിയുടെ നൃത്ത ചുവടുകളേറ്റാണ് ഉദയ വീണ്ടുമുണര്‍ന്നത്.[]

ബോളിവുഡ് താരം സുനില്‍ ഷെട്ടിയും മലയാളിതാരം ശ്വേതാ മേനോനും  ബ്ലെസിയുടെ “കളിമണ്ണി”നു വേണ്ടിയാണ്  ഉദയായില്‍ ഒരു നൃത്തരംഗം ചിത്രീകരിക്കാനായി എത്തിയത്.

മുംബൈയിലെ ഒരു തെരുവിന്റെ പശ്ചാത്തലത്തിലാണ് പാട്ടു സീന്‍ ഒരുക്കിയിരിക്കുന്നത്. ഒരു ഹിന്ദി ഗാനത്തിനൊപ്പിച്ചാണ് സുനില്‍ ഷെട്ടിയും ശ്വേതയും ചുവട് വെച്ചത്.

ശ്വേതാ മേനോന്റെ പ്രസവം ചിത്രീകരിച്ചതിന്റെ പേരില്‍ ഏറെ വിവാദങ്ങളുണ്ടാക്കിയ “കളിമണ്ണി”ന്റെ പ്രധാന ലൊക്കേഷന്‍ മുംബൈയാണ്. ബിജു മേനോന്‍ നായകനാകുന്ന ചിത്രത്തില്‍ സുഹാസിനിയും പ്രധാന വേഷത്തിലെത്തുന്നു.

സംവിധായകന്‍ ബ്ലെസി തന്നെ രചന നിര്‍വ്വഹിക്കുന്ന കളിമണ്ണ് നിര്‍മ്മിക്കുന്നത് തോമസ് തിരുവല്ലയാണ്. ഒ.എന്‍.വി. കുറുപ്പിന്റെ വരികള്‍ക്ക് എം. ജയചന്ദ്രന്റേതാണ് സംഗീതം. സതീഷ് കുറുപ്പാണ് ക്യാമറാമാന്‍. ഇനി ചിത്രീകരിക്കാനുള്ള രംഗങ്ങളില്‍ അമിതാഭ് ബച്ചന്‍ ഉള്‍പ്പടെയുള്ള മുന്‍നിര ബോളിവുഡ് താരങ്ങള്‍ പ്രത്യക്ഷപ്പെട്ടേക്കുമെന്ന് ബ്ലെസി
പറഞ്ഞു. റംസാനില്‍ ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more