| Thursday, 26th February 2026, 1:39 pm

റയലിന് വീണ്ടും പോര്‍ച്ചുഗല്‍ ഷോക്കിന് സാധ്യത; ബാഴ്‌സയ്ക്ക് എതിരാളി പഴയ ആശാനോ? കാര്യങ്ങളിങ്ങനെ

ആദര്‍ശ് എം.കെ.

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്ലേ ഓഫ് മത്സരങ്ങള്‍ക്ക് പിന്നാലെ നോക്ക്ഔട്ട് മത്സരങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. ടൂര്‍ണമെന്റിന്റെ റൗണ്ട് ഓഫ് സിക്സ്റ്റീന്‍ പോരാട്ടങ്ങള്‍ക്കുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ഫെബ്രുവരി 27നാണ് റൗണ്ട് ഓഫ് സിക്സ്റ്റീന്‍ പോരാട്ടങ്ങള്‍ക്കുള്ള ടീമുകളെ തെരഞ്ഞെടുക്കുന്നത്. ഹോം, എവേ ഫോര്‍മാറ്റിലായാണ് മത്സരം.

മാര്‍ച്ച് 10, 11 തീയ്യതികളായി ആദ്യ പാദ മത്സരവും 17, 18 തീയ്യതികളില്‍ രണ്ടാം പാദ മത്സരവും അരങ്ങേറും.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കിരീടം

ഏതൊക്കെ ടീമിന് ആരെല്ലാം എതിരാളികളായി വരുമെന്ന് ഏകദേശ ധാരണയായിട്ടുണ്ട്. പോയിന്റ് ടേബിള്‍ അടിസ്ഥാനത്തിലാണ് ഇത്. നേരത്തെ നേരിട്ട് യോഗ്യത നേടിയ ടീമുകളോടാണ് പ്ലേ ഓഫ് കളിച്ചെത്തിയ ടീം റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ മാറ്റുരയ്ക്കുക.

പോര്‍ച്ചുഗീല് ടീമായ ബെന്‍ഫിക്കയെ പ്ലേ ഓഫില്‍ പരാജയപ്പെടുത്തിയാണ് റയല്‍ മാഡ്രിഡ് റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യത നേടിയത്. രണ്ട് പാദങ്ങളിലുമായി 3-1ന്റെ വിജയാണ് ലോസ് ബ്ലാങ്കോസ് നേടിയത്.

റൗണ്ട് ഓഫ് സിക്സ്റ്റീനില്‍ മറ്റൊരു പോര്‍ച്ചുഗീസ് ടീമായ സ്‌പോര്‍ട്ടിങ് ലിസ്ബണാണ് റയലിന് എതിരാളികളായി എത്താന്‍ സാധ്യതയുള്ള ഒരു ടീം. 16 പോയിന്റുമായി സ്‌പോര്‍ട്ടിങ് ലിസ്ബ്ണ്‍ നേരിട്ട് യോഗ്യത നേടിയിരുന്നു.

മാഞ്ചസ്റ്റര്‍ സിറ്റിയാണ് റയലിന്റെ മറ്റൊരു പോസിബിള്‍ ഒപ്പോണെന്റ്‌സ്. 16 പോയിന്റുമായാണ് പെപ്പും കുട്ടികളും നേരത്തെ എട്ടാം സ്ഥാനവുമായി റൗണ്ട് ഓഫ് സിക്സ്റ്റീനിന് യോഗ്യതയുറപ്പിച്ചത്.

ബാഴ്‌സലോണയും പി.എസ്.ജിയും ഒരിക്കല്‍ക്കൂടി യു.സി.എല്‍ നോക്ക്ഔട്ടില്‍ ഏറ്റുമുട്ടാനുള്ള സാധ്യതയുമുണ്ട്. അങ്ങനെയെങ്കില്‍ ബാഴ്‌സയെ ഒടുവില്‍ കിരീടം ചൂടിച്ച പരിശീലകന്‍ ലൂയീസ് എന്‌റിക്വിനെതിരെ കറ്റാലന്‍മാര്‍ ഒരിക്കല്‍ക്കൂടി ബൂട്ടുകെട്ടും. അതേസമയം, കിരീടം നിലനിര്‍ത്താനുറച്ചാകും പാരീസിയന്‍സ് റൗണ്ട് ഓഫ് സിക്സ്റ്റിനിന് ഇറങ്ങുക.

യുവേഫ ചാമ്പ്യന്‍സ് ലീഗ് റൗണ്ട് ഓഫ് സിക്സ്റ്റീന്‍

പി.എസ്.ജി vs ബാഴ്‌സലോണ / ചെല്‍സി

ഗളറ്റാസരേ vs ലിവര്‍പൂള്‍ / ടോട്ടന്‍ഹാം ഹോട്‌സ്പര്‍

റയല്‍ മാഡ്രിഡ് vs സ്‌പോര്‍ട്ടിങ് ലിസ്ബണ്‍ / മാഞ്ചസ്റ്റര്‍ സിറ്റി

അറ്റ്‌ലാന്റ vs ആഴ്‌സണല്‍ / ബയേണ്‍ മ്യൂണിക്

ന്യൂകാസില്‍ യുണൈറ്റഡ് vs ചെല്‍സി / ബാഴ്‌സലോണ

അത്‌ലറ്റിക്കോ മാഡ്രിഡ് vs ടോട്ടന്‍ഹാം ഹോട്‌സ്പര്‍ / ലിവര്‍പൂള്‍

ബോഡോ ഗ്ലിംറ്റ് vs മാഞ്ചസ്റ്റര്‍ സിറ്റി / സ്‌പോര്‍ട്ടിങ് ലിസ്ബണ്‍

ബയേര്‍ ലെവര്‍കൂസന്‍ vs ബയേണ്‍ മ്യൂണിക് / ആഴ്‌സണല്‍

Content Highlight: UCL: Round of 16

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more