| Friday, 23rd January 2015, 3:43 pm

ദല്‍ഹിയില്‍ യൂബര്‍ ടാക്‌സി സര്‍വീസ് പുനരാരംഭിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്


ന്യൂദല്‍ഹി: നിരോധനം നേരിട്ട യൂബര്‍ ടാക്‌സി സര്‍വീസ് ദല്‍ഹിയില്‍ പുനരാരംഭിക്കുന്നു. പുതുതായി റേഡിയോ ടാക്‌സി ലൈസന്‍സിന്റെ പിന്‍ബലത്തിലാണ് അമേരിക്കന്‍ കമ്പനി വീണ്ടും ദല്‍ഹിയില്‍ നിരത്തിലിറങ്ങുന്നത്.

യാത്രക്കാര്‍ക്കായി പുതിയ സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കിയാണ് യൂബറിന്റെ പുതിയ പ്രയാണം. എമര്‍ജന്‍സി ബട്ടണ്‍ ഉള്‍പ്പടെയുള്ള സുരക്ഷ സംവിധാനങ്ങളാണ് പുതുതായി ഒരുക്കിയിട്ടുള്ളത്.

നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് യൂബര്‍ പ്രതിനിധികള്‍ അല്‍പ നാള്‍ മുമ്പ് ദല്‍ഹി സര്‍ക്കാരുമായി ബന്ധപ്പെട്ടിരുന്നു.

നേരത്തെ ബഹുരാഷ്ട്ര കമ്പനി ജീവനക്കാരിയായ യുവതിയെ ദല്‍ഹിയില്‍ യൂബര്‍ ടാക്‌സിക്കുള്ളില്‍ വച്ച്  ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തെ തുടര്‍ന്നായിരുന്നു യൂബറിന് ദല്‍ഹിയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. കേസില്‍ യൂബര്‍ ടാക്‌സി  ഡ്രൈവര്‍ ശിവ് കുമാര്‍ യാദവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

അമേരിക്കന്‍ ടാക്‌സി സേവന ദാതാക്കളാണ് യൂബറിനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ദല്‍ഹിയില്‍ ഏതെങ്കിലും തരത്തിലുള്ള ടാക്‌സി സംവിധാനം ഒരുക്കാന്‍ കമ്പനിയെ ഭാവിയിലും അനുവദിക്കില്ലെന്നും ഗതാഗത മന്ത്രാലയം അറിയിച്ചിരുന്നു.

We use cookies to give you the best possible experience. Learn more